play-sharp-fill
ശബരിമല വിവാദം കത്തിനിൽക്കെ പതിനെട്ടാം പടിയിലെ ആദ്യ പടി തിരിച്ചിട്ടിരിക്കുന്നുവെന്നും പടിയിൽ കരിമല അരയൻ വക എന്ന് എഴുതിയിട്ടുണ്ടെന്നും പുതിയ വെളിപ്പെടുത്തൽ

ശബരിമല വിവാദം കത്തിനിൽക്കെ പതിനെട്ടാം പടിയിലെ ആദ്യ പടി തിരിച്ചിട്ടിരിക്കുന്നുവെന്നും പടിയിൽ കരിമല അരയൻ വക എന്ന് എഴുതിയിട്ടുണ്ടെന്നും പുതിയ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ

ശബരിമല: ശബരിമല വിഷയം വൻ വിവാദമായിരിക്കുമ്പോൾ പുതിയ വെളിപ്പെടുത്തൽ. പതിനെട്ടാം പടിയിലെ ആദ്യപടി തിരിച്ചാണ് ഇട്ടിരിക്കുന്നതെന്നും കരിമല അരയൻ വക എന്ന് എഴുതിയിട്ടുണ്ടെന്നും ഐക്യമലയരസഭ സംസ്ഥാന ജനറൽ സെക്രട്ടറിയും ചരിത്രാന്വേഷകനുമായ പി.കെ സജീവ് തേർഡ് ഐ ന്യൂസിനോട് വ്യക്തമാക്കി. സംശയമുള്ളവർക്ക് ആർക്കിയോളജി വിഭാഗത്തെ കൊണ്ട് പരിശോധിപ്പിക്കാം. ശബരിമല അയ്യപ്പ സന്നിധിയിലെ പൂജാരിമാരുടെ പട്ടിക പരിശോധിക്കണം. ആദ്യത്തെ പേര് കരിമല അരയൻ എന്നാണെന്ന് കാണാം. പുരാവസ്തു രേഖകളിൽ ഇതുണ്ട്. രണ്ടാമത്തെ പേര് താളനാനി അരയൻ എന്നും മൂന്നാമത്തെയാൾ കോർമൻ എന്നുമാണ്. തങ്ങളുടെ കാർണവൻമാരെ 1902ൽ താഴമൺമഠം അധികൃതർ ജാതിയുടെ പേരിൽ പുറത്താക്കിയ ശേഷം കയ്യേറിയതാണെന്നും സജീവ് ആരോപിക്കുന്നു.


ശബരിമലയിൽ നിന്നും 28 കിലോ മീറ്റർ ഉള്ളിൽ പൊകക്കുത്തിപ്പാറ എന്നൊരു സ്ഥലമുണ്ട്. അവിടെയും 18 പടികൾ കൊത്തിവെച്ചിട്ടുണ്ട്. ഇപ്പോഴും അതു കാണാം. അവിടെ തമസിച്ചിരുന്ന മലഅരയൻമാരെ ഇറക്കിവിട്ട ശേഷം ക്ഷേത്രം കയ്യേറിയതാണ്. ഞങ്ങളെ പിതാക്കൻമാരുടെ ആത്മാക്കളുടെ വേദനയാണ് ഇന്ന് അവിടെ നടക്കുന്ന അനിഷ്ഠസംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെ പേരിലാണ് ഞങ്ങളുടെ പിതാക്കൻമാരെ അധികാരമുള്ളവർ ആട്ടിപ്പായിച്ചത്. നിലയ്ക്കൽ മഹാദേവക്ഷേത്രവും ഐക്യമലയരയ വിഭാഗത്തിന്റേതായിരുന്നു. ആ ക്ഷേത്രത്തിനടുത്തുള്ള റബ്ബർ തോട്ടത്തിൽ ഇപ്പോഴും രണ്ട് ചിത്രങ്ങൾ കിടപ്പുണ്ട്. 13ാം നൂറ്റാണ്ടിൽ വരച്ച ചിത്രങ്ങളാണവ. അത്തരത്തിലുള്ള ഒരു ചിത്രം കഴിഞ്ഞ പ്രളയകാലത്ത് ആറൻമുളയിൽ നിന്ന് കണ്ടെത്തിയിരുന്നു. തന്ത്രി രാജീവര് പറഞ്ഞത് പൊന്നമ്പല മേട്ടിൽ മകരവിളക്ക് കത്തിച്ചിരുന്നത് മലഅരയൻമാരായിരുന്നു എന്നതിന് തെളിവില്ലെന്നാണ്, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ അങ്ങനെ പറയരുത്. 116 വർഷം മുമ്പ് തന്ത്രി കുടുംബമായിരുന്നോ മകരജ്യോതി കത്തിച്ചിരുന്നത്, അതിന് തെളിവുണ്ടോ എന്നും സജീവ് ചോദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group