video
play-sharp-fill

Saturday, May 17, 2025
Homeflashശബരിമല വിഷയത്തിൽ സര്‍ക്കാരുമായി ചർച്ചയ്ക്കില്ലെന്ന് എൻഎസ്എസ്

ശബരിമല വിഷയത്തിൽ സര്‍ക്കാരുമായി ചർച്ചയ്ക്കില്ലെന്ന് എൻഎസ്എസ്

Spread the love

സ്വന്തം ലേഖകൻ

ചങ്ങനാശേരി: ശബരിമല വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്കില്ലെന്ന് എൻഎസ്എസ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ അനുകൂലമായ ഒരു പ്രതികരണമല്ല ഇരുവരിൽ നിന്നും ഉണ്ടായതെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.

കഴിഞ്ഞ ദിവസം എൻഎസ്എസുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. പിന്നീട് അത് സംബന്ധിച്ച് ഒരു ചർച്ചയ്ക്കോ കൂടിക്കാഴ്ചയ്ക്കോ എൻഎസ്എസ് ശ്രമിച്ചിട്ടില്ലെന്നും അതിന് ആഗ്രഹവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇനിയും സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാൽ അത് നടപ്പാക്കും എന്നത് ആരുടെയും ഔദാര്യമല്ലെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിധി അനുകൂലമായാലും പ്രതികൂലമായാലും എൻഎസ്എസ്. വിശ്വാസ വിഷയത്തിൽ എടുത്ത നിലപാടിൽ ഉറച്ചു തന്നെ നില്ക്കും, നിലപാട് തിരുത്തേണ്ടത് സർക്കാരാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments