play-sharp-fill
ശബരിമല കർമ്മസമിതി അയ്യപ്പ നാമജപ ഘോഷയാത്ര നടത്തി

ശബരിമല കർമ്മസമിതി അയ്യപ്പ നാമജപ ഘോഷയാത്ര നടത്തി

സ്വന്തം ലേഖകൻ

മോർക്കുളങ്ങര: ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ അയ്യപ്പ നാമജപ ഘോഷയാത്ര നടത്തി. ആനന്ദാശ്രമം ഭാഗത്ത് നിന്ന് ആരംഭിച്ച നാമജപയാത്ര മോർക്കുളങ്ങര വഴി മതുമലയിൽ സമാപിച്ചു.കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരടക്കം നിരവധി അമ്മമാർ പരിപാടിയിൽ പങ്കാളികളായി.മതുമൂലയിൽ വിശദീകരണ യോഗം നടത്തി.

കർമ്മ സമിതി കൺവീനർ വി ശശി യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ഇന്നും ആചാരലംഘനത്തിന് യുവതികൾ പമ്പയിലെത്തിയത് തടഞ്ഞു. വിശ്വാസ സമൂഹത്തിനായി കർമ്മസമിതി പ്രതിഞ്ജാബന്ധമായി ആചാരങ്ങൾ സംരക്ഷിക്കുക തന്നെ ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കർമ്മസമിതി ജില്ല സെക്രട്ടറി കെ പി ഗോപി ദാസ് പറഞ്ഞു. കർമ്മസമിതി നേതാക്കളായ പി എൻ ബാലകൃഷ്ണൻ, കെ എസ് ഓമനക്കുട്ടൻ, രാജു വെള്ളയ്ക്കൻ, ബി ആർ മഞ്ജീഷ്, എം ബി രാജഗോപാൽ, പൊന്നമ്മ പൊന്നപ്പൻ, എം പി രവി, ഉമാദേവി,അനീഷ് ടി കെ, വിനീഷ് പി ആർ ,സിബി പവിത്രൻ, ബിബിൻ കെ എസ് ,സോമൻ, അജു എന്നിവർ പ്രസംഗിച്ചു.