ശബരിമല ദര്‍ശനം ; നിലയ്ക്കലിൽ നിന്നും തീര്‍ത്ഥാടകരുമായി ഇറങ്ങിവന്ന മിനി ബസ് നിയന്ത്രണം വിട്ട് അപകടം ;13 പേര്‍ക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം.

Spread the love

 

പത്തനംതിട്ട : നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ തീര്‍ത്ഥാടകരുമായി നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

video
play-sharp-fill

 

 

 

 

അപകടത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള 13 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.