play-sharp-fill
മൊഴിക്കനുസരിച്ചുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്താൻ പൊലീസ് തയ്യാറായില്ല ; യഥാർഥ പ്രതികളെ സംരക്ഷിച്ച് വാദിയെ പ്രതിയാക്കി ; എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന കേസിൽ ആറന്മുള പൊലീസിനെതിരെ ‍ഡിജിപിക്ക് പരാതി നൽകി വിദ്യാർഥിനി

മൊഴിക്കനുസരിച്ചുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്താൻ പൊലീസ് തയ്യാറായില്ല ; യഥാർഥ പ്രതികളെ സംരക്ഷിച്ച് വാദിയെ പ്രതിയാക്കി ; എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന കേസിൽ ആറന്മുള പൊലീസിനെതിരെ ‍ഡിജിപിക്ക് പരാതി നൽകി വിദ്യാർഥിനി

സ്വന്തം ലേഖകൻ

പത്തനംതിട്ട ∙ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന കേസിൽ ആറന്മുള പൊലീസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹെബിന് വിദ്യാർഥിനിയുടെ പരാതി.

സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി വി.അജിത്തിനോട് ഡിജിപി റിപ്പോർട്ട് തേടി. എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതിനു മൂന്നു ദിവസങ്ങൾക്കു ശേഷമാണു കേസ് റജിസ്റ്റർ ചെയ്യാൻ അധികൃതർ തയാറായതെന്നും പരാതിയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ മൊഴിക്കനുസരിച്ചുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്താൻ പൊലീസ് തയാറായില്ല. മറിച്ചു തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് അടക്കം ഉൾപ്പെടുന്ന വ്യാജ കേസുകൾ കെട്ടിച്ചമയ്ക്കുകയാണ് ഉണ്ടായത്. യഥാർഥ പ്രതികളെ സംരക്ഷിക്കുകയും വാദിയെ പ്രതിയാക്കുകയും ചെയ്യുന്ന ആറന്മുള പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല.

അനുനയിപ്പിച്ച് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച ആറന്മുള എസ്എച്ച്ഒ പിന്നീടു വളരെ മോശമായാണു പെരുമാറിയതെന്നു ഡിജിപിക്കു വിദ്യാർഥിനി നൽകിയ പരാതിയിൽ പറയുന്നു. കേസന്വേഷണത്തിൽനിന്ന് ആറന്മുള എസ്എച്ച്ഒയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിട്ടുണ്ടെന്നും വിദ്യാർഥിനി പറഞ്ഞു.