ശബരിമലയിൽ ഒരു കുഞ്ഞിന്റെയും കണ്ണീര്‍ വീഴില്ല;ശബരിമലയിലെ പ്രതിഷേധസമരങ്ങള്‍ ബോധപൂര്‍വമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍.

Spread the love

സ്വന്തം ലേഖിക.

ശബരിമല :ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രചാരവേലകളാണ് നടക്കുന്നത്. പ്രയാസങ്ങള്‍ ഉണ്ടായ ഉടനെ സര്‍ക്കാര്‍ ഇത് പരിശോധിക്കുകയും പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തുകയും ചെയ്തു. നിലവില്‍ എല്ലാ തരത്തിലുള്ള തിരക്കുകളും നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി  കെ രാധാകൃഷ്ണൻ അവകാശപ്പെട്ടു.

 

ശബരിമലയില്‍ പ്രതിസന്ധിയുണ്ടാക്കിയത് അവധിദിവസത്തിലെ തിരക്കാണ്. ശബരിമലയില്‍ പ്രതീക്ഷിച്ചതിലധികം കുട്ടികളെത്തി. കൂടാതെ, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, പ്രായമായവര്‍ എന്നിവരുടെ എണ്ണം കൂടിയെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ശബരിമലയില്‍ കുഞ്ഞുങ്ങളുടെ കണ്ണുനീര്‍ വീഴ്ത്തിയെന്ന് പറഞ്ഞു വ്യാജപ്രചരണം നടത്തി. ചില ആശങ്കകള്‍ ഉണ്ടാക്കാനുള്ള വലിയ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ നിന്ന് പിന്തിരിയണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.