സ്ത്രീകളുടെ ശബരിമല പ്രവേശനം; വേറിട്ട പ്രതിഷേധവുമായി യുവാവ്
സ്വന്തം ലേഖകൻ
കുമരകം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകിയ സുപ്രീംകോടതി വിധിയിൽ പ്രതിക്ഷേധിച്ച് നാടൊട്ടുക്ക് നാമജപ ഘോഷയാത്രയും പ്രതിഷേധ പ്രകടനങ്ങളും നടക്കുമ്പോൾ, ശിരസിൽ ശബരിമല ക്ഷേത്ര മാതൃക നിർമ്മിച്ച് പ്രതിഷേധിക്കുന്ന കുമരകം നിവാസി കൗതുകമായി. കുമരകം ബോട്ടുജെട്ടിക്ക് സമീപം നടുച്ചിറ വീട്ടിൽ വിധുവാണ് ശിരസ്സിൽ പതിനെട്ടാംപടിയും ശ്രീകോവിലും കൊടിമരവും കാണാൻ കഴിയുംവിധം മുടി വെട്ടിച്ച് ഭക്തി പ്രകടിപ്പിക്കുന്നത്. അയ്യപ്പസ്വാമിയെ ശിരസ്സിലേറ്റി സ്ത്രീസ്പർശം കൂടാതെ കാത്തുപരിപാലിക്കണമെന്ന സന്ദേശം നൽകുകയാണ് തന്റെ ലക്ഷ്യമെന്ന് വിധു പറഞ്ഞു. കുമരകം ചന്തക്കവലയിലെ ആശാ ഹെയർ ഡ്രസ്‌റ്റേഴസിലെ അഭിലാഷിന്റെ കരവിരുതിലാണ് വിധുവിന്റെ ശിരസ്സിൽ ശബരിമലയുടെ രൂപം അണിയിച്ചൊരുക്കിയത്.
Third Eye News Live
0