play-sharp-fill
ആരാധനയ്ക്ക് തുല്യ അവകാശം; ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനമനുവദിച്ച് സുപ്രീംകോടതിയുടെ നിർണായക വിധി

ആരാധനയ്ക്ക് തുല്യ അവകാശം; ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനമനുവദിച്ച് സുപ്രീംകോടതിയുടെ നിർണായക വിധി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നീണ്ട വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ നിർണായക വിധി. എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ കയറാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശബരിമല സന്നിധാനത്ത് 10 നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് യംങ് ലോയേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്. ഹർജിക്കാരുടെ ആവശ്യത്തെ തിരുവതാംകൂർ ദേവസ്വം ബോർഡ്, ശബരിമല തന്ത്രി പന്തളം രാജാവ് എൻ.എസ്.എസ്. വിവിധ ഹിന്ദു സംഘടനകൾ എന്നിവർ എതിർത്തിരുന്നു. അതേസമയം പുരുഷന് പ്രവേശനമാകാമെങ്കിൽ സ്ത്രീക്കും ആകാമെന്ന് ഭരണഘടനാ ബഞ്ച് നിരീക്ഷിച്ചു. ആരാധനയ്ക്ക് തുല്യ അവകാശമാണെന്നും ശബരിമല പൊതു ക്ഷേത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ശബരിമലയിൽ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ആർത്തവ സമയങ്ങളിൽ സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു ആരാധാനലായ പ്രവേശന ചട്ടത്തിലെ 3 ബി വകുപ്പ് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിയിലെ മറ്റൊരു പ്രധാന ആവശ്യം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചിൽ നാല് വിധികളാണ് ജഡ്ജിമാർ പറയുക. ഭരണഘടന ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം.ഖാൻവിൽക്കറും ചേർന്ന് ഒരു വിധി പറയും. ജസ്റ്റിസ് റോഹിൻടൺ നരിമാൻ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരുടെ പ്രത്യേക വിധിയും ഉണ്ട്. ഏട്ടുദിവസം നീണ്ടുനിന്ന വാദമാണ് ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ നടന്നത്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് പ്രധാനമാണെന്ന് ഇന്ദിരാ ജെയ്സിംഗ് വാദത്തിൽ പറഞ്ഞിരുന്നു. കേസിൽ വാദം കേൾക്കുന്നതിനിടെ പൊതുക്ഷേത്രമായ ശബരിമലയിൽ ഒരു വിഭാഗം സ്ത്രീകളെ മാത്രം പ്രവേശിപ്പിക്കാതിരിക്കുന്നത് വിവേചപരമാണെന്ന് കോടതി പരാമർശം നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group