play-sharp-fill
ശബരിമല വിധി പുനപ്പരിശോധിയ്ക്കണമെന്നാവശ്യപ്പെട്ട് ‘ശബരി ധർമ്മ സഭ’ രാഷ്ട്രപതിയ്ക്ക് നിവേദനം നൽകി

ശബരിമല വിധി പുനപ്പരിശോധിയ്ക്കണമെന്നാവശ്യപ്പെട്ട് ‘ശബരി ധർമ്മ സഭ’ രാഷ്ട്രപതിയ്ക്ക് നിവേദനം നൽകി

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമലയിൽ യുവതീ പ്രവേശനം സംബന്ധിച്ചു സുപ്രീം കോടതിയിൽ നിന്നുണ്ടായ ഉത്തരവിന്റെ പുനഃ പരിശോധന ആവശ്യപ്പെടുകൊണ്ടുള്ള ‘ശബരി ധർമ്മ സഭ’യുടെ നിവേദനം ദേശീയ ഹാൻഡ്‌ലൂം ബോർഡംഗവും കൂടിയായ ശ്രീ സന്ദീപ് വാര്യർ ബഹു;രാഷ്ട്രപതിയ്ക്ക് കൈമാറി. ഇക്കാര്യത്തിനായി കേരളത്തിൽനിന്നുള്ള ആദ്യത്തെ നിവേദനമാണിത്. രാഷ്ട്രപതി അത് ഉത്തരവാദിത്തപ്പെട്ട ഓഫീസിനയയ്ക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ശ്രീ. സന്ദീപ് വര്യർ അറിയിച്ചു. കേരളത്തിൽ അത്ര ശകതമായ എതിർപ്പുണ്ടോ, പ്രക്ഷോഭമുണ്ടൊ, ആരൊക്കെയാണ് പ്രക്ഷോഭരംഗത്തുള്ളത് തുടങ്ങിയ വിവരങ്ങൾ പതിനഞ്ചു മിനിറ്റോളം ബഹു: പ്രസിഡണ്ട് സംസാരിച്ചതായി സന്ദീപ് ജി വാര്യർ പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് ഏതൊക്കെ കാരണങ്ങളാൽ പുനഃപരിശോധിക്കാമെന്ന് പരിശോധിച്ച് പ്രമുഖ അഭിഭാഷകനായ അഡ്വ. അനിൽ ഐക്കര തയ്യാറാക്കിയതാണ് ഹർജി. കോട്ടയത്ത് അടുത്തിടെ രൂപീകരിച്ച് ശബരിമല വിഷയത്തിൽ പ്രതികരിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് ‘ശബരി ധർമ്മ സഭ.’ 7 ആം തീയതി ഞായറാഴ്ച രാവില 9 മണിയ്ക്കാണ് കോട്ടയത്തെ തിരുനക്കര ക്ഷേത്ര മൈതാനത്തു നിന്നും ആരംഭിയ്ക്കുന്ന നാമ ജപയാത്ര തീരുമാനിച്ചിട്ടുള്ളത്.