
എസ്.എഫ്.ഐക്കാരന് ജയിലിലും വേണം കഞ്ചാവ്..! എസ്.എഫ്.ഐ വഴി പൊലീസാകാൻ നോക്കിയ നസീമിന് ജയിലിൽ സുഖവാസം; കഞ്ചാവും ഫോണും യഥേഷ്ടമെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സഹപ്രവർത്തകനായ സഖാവിനെ ക്ലാസ് മുറിയിൽ കുത്തി വീഴ്ത്തിയ സംഭവത്തിൽ എസ്.എഫ.ഐക്കാരന് ജയിലിൽ കഞ്ചാവ്. എസ്.എഫഐ വഴി പൊലീസിൽ കയറാൻ നോക്കിയ ക്രിമിനലും യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ സെക്രട്ടറിയുമായ നസീമിനാണ് ജയിലിൽ യഥേഷ്ടം കഞ്ചാവും ഫോണും ഉപയോഗിക്കാൻ കഴിയുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നസീമിന്റെ സെല്ലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തതോടെയാണ് വീണ്ടും നസീമിന് കുടുക്കു വീണിരിക്കുന്നത്. എസ്എഫ്‌ഐയിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടെങ്കിലും, രാഷ്ട്രീയമായി ഒറ്റപ്പെട്ടെങ്കിലും ഇപ്പോഴും പാർട്ടിയിലും സർക്കാരിലും നിസാമിന് സ്വാധീനമുണ്ടെന്ന് വ്യക്തമാക്കുന്നതാണ ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ.
യൂണിവേഴ്‌സിറ്റി കോളേജിൽ സഹപാഠിയായ അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയായ നസീമ് നാലു മാസത്തിലേറെയായി ജയിലിൽ തന്നെയാണ്. ഇതിനിടെയാണ് ഇയാളുടെസെല്ലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി തടവുപുള്ളികളെ പാർപ്പിച്ച ബ്ലോക്കുകളിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് നസീമിൽ നിന്ന് കഞ്ചാവും ബീഡിയും ഹാൻസുമടക്കമുള്ള നിരോധിത സാധനങ്ങൾ കണ്ടെത്തിയത്. നസീമിനു പുറമേ ആറ് സഹ തടവുകാരിൽ നിന്നും കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കൾ പിടികൂടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് ഏഴു മുതൽ ഒമ്പത് വരെയായിരുന്നു ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നിർദേശാനുസരണം ജയിൽ സൂപ്രണ്ട് ബി.സുനിൽകുമാറിന്റെ നേതൃത്വത്തിൽ ജയിലിലെ എല്ലാ ബ്ലോക്കുകളിലും പരിശോധന നടത്തിയത്. നസീമിനെ പാർപ്പിച്ചിട്ടുള്ള എട്ടാം ബ്ലോക്ക്, ഹോസ്പിറ്റിൽ ബ്ലോക്ക്, നാല്, എട്ട്, പന്ത്രണ്ട് ബ്ലോക്കുകൾ എന്നിവിടങ്ങളിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. നസീമടക്കം ഏഴ് തടവുകാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽ സൂപ്രണ്ട് പൂജപ്പുര പൊലീസിന് കത്തു നൽകി.
അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത് കൂടാതെ പി.എസ്.സിയെയും സർക്കാരിനെയും കബളിപ്പിച്ച ശേഷം പൊലീസ പരീക്ഷ വ്യാജമായി എഴുതാൻ ശ്രമിച്ച സംഭവത്തിലും നിസാമിനെ പ്രതി ചേർത്തിട്ടുണ്ട്.