video
play-sharp-fill

ആ അമ്മയ്‌ക്കൊപ്പം കരഞ്ഞത് രാജ്യം മുഴുവൻ..! കടത്തിണ്ണയിലെ വീട്ടിൽ നിന്നും ഉയരാനാഗ്രഹിച്ച പട്ടാളക്കാരൻ വിട വാങ്ങുന്നത് അഭിമാനം വാനോളം ഉയർത്തി

ആ അമ്മയ്‌ക്കൊപ്പം കരഞ്ഞത് രാജ്യം മുഴുവൻ..! കടത്തിണ്ണയിലെ വീട്ടിൽ നിന്നും ഉയരാനാഗ്രഹിച്ച പട്ടാളക്കാരൻ വിട വാങ്ങുന്നത് അഭിമാനം വാനോളം ഉയർത്തി

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മകന്റെ മൃതദേഹം ദേശീയ പതാകയിൽ പൊതിഞ്ഞ് വീടിന്റെ ഉമ്മറത്തു കൊണ്ടു വച്ചത് കണ്ടപ്പോൾ ആ അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. വീടും വീട്ടുകാരും ആകാശത്തോളം ഉയരുന്നത് സ്വപ്‌നം കണ്ട ആ പട്ടാളക്കാരൻ ആകാശത്തോളം ഉയരത്തിലേയ്ക്ക് അഭിമാനം ഉയർത്തിയ ശേഷമാണ് മരണത്തിനു കീഴടങ്ങുന്നത്.

കശ്മീരിലെ ബാരാമുള്ളയിൽ കുഴിബോംബ് പൊട്ടി മരിച്ച ജവാൻ പൊലിക്കോട് ഇടയം സ്വദേശി പി.എസ്.അഭിജിത്തിന്റെ അമ്മ ശ്രീകലയ്ക്ക് ദേശീയപതാക കൈമാറുന്ന ചടങ്ങ് കണ്ടുനിന്നവരെയെല്ലാം കരയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന്റെ പ്രതീക്ഷയും ആശ്രയവുമായിരുന്നു അവൻ. തിങ്കളാഴ്ച രാവിലെ അപകടം നടക്കുന്നതിന് മണിക്കൂറുകൾക്കുമുൻപും അഭിജിത്ത് അമ്മയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. മൊബൈൽ ഫോണിന് നിയന്ത്രണമുള്ളതിനാൽ ടെലിഫോൺ ബൂത്തിൽനിന്നാണ് വിളിച്ചത്. അമ്മയുടെ അക്കൗണ്ടിലേക്ക് പണമയച്ചിട്ടുണ്ടെന്നു പറഞ്ഞു. കർശന നിയന്ത്രണമുള്ളതുകൊണ്ടാവണം രണ്ടു മിനിറ്റിൽ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച ശ്രീകല ബാങ്കിൽ പോയി പണമെടുക്കുകയും ചെയ്തു. അന്നു വൈകീട്ടാണ് മകന് അപകടമുണ്ടായെന്നും മരിച്ചെന്നുമുള്ള വിവരം ശ്രീകല അറിയുന്നത്. സംഭവമറിഞ്ഞ് അഭിജിത്തിന്റെ അച്ഛൻ പ്രഹ്ലാദൻ കഴിഞ്ഞദിവസമാണ് സൗദിയിൽനിന്ന് എത്തിയത്. അവിടെ ഡ്രൈവറാണ് അദ്ദേഹം. ഏക സഹോദരി കസ്തൂരി ഡിഗ്രി കഴിഞ്ഞ് കോച്ചിങ് ക്ലാസുകൾക്ക് പോകുകയാണ്.

അഭിജിത്ത് ജോലിചെയ്തിരുന്ന 25 മദ്രാസ് റെജിമെന്റിലെ നായിക് സുബേദാർ സന്തോഷ് മത്തായി, ഹവിൽദാർ അനിൽകുമാർ എന്നിവർ ബാരാമുള്ളയിൽനിന്ന് മൃതദേഹത്തോടൊപ്പം എത്തിയിരുന്നു. സന്തോഷ് മത്തായിയും സുബേദാർ ഷിബുവും ചേർന്നാണ് ദേശീയപതാകയും യൂണിഫോമും അമ്മയ്ക്കു കൈമാറിയത്.