video
play-sharp-fill

Saturday, May 17, 2025
HomeMainഎസ്എഫ്ഐ-കെഎസ്‍യു സംഘർഷം ; കേരള സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കി ; സംഘർഷമുണ്ടായത് ഇരുവിഭാ​ഗവും ക്രമേക്കേട്...

എസ്എഫ്ഐ-കെഎസ്‍യു സംഘർഷം ; കേരള സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കി ; സംഘർഷമുണ്ടായത് ഇരുവിഭാ​ഗവും ക്രമേക്കേട് ആരോപിച്ച് രം​ഗത്തെത്തിയതോടെ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കേരള സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കി. തെരഞ്ഞെടുപ്പിൽ ഇരുവിഭാ​ഗവും ക്രമേക്കേട് ആരോപിച്ച് രം​ഗത്തെത്തിയതോടെ വൻ സംഘർഷത്തിലെത്തുകയായിരുന്നു.

ഇരുകൂട്ടരും ഹാളിൽ തമ്മിൽ തല്ലുകയായിരുന്നു. സെനറ്റ് ഹാളിൻ്റെ വാതിൽ ചവിട്ടി തുറക്കാൻ എസ്എഫ്ഐ ശ്രമിച്ചു. ഈ ഹാളിനുളളിൽ കെഎസ്‍യു പ്രവർത്തകരും തമ്പടിച്ചിരുന്നു. പരസ്പരം കല്ലേറും പട്ടിക കൊണ്ട് അടിയുമുണ്ടായി. സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ടെങ്കിലും അക്രമം നിയന്ത്രിക്കാനായില്ല. അതിനിടെ, ആക്രമണത്തിൽ പൊലീസുകാർക്കും പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ കെഎസ്‍യു ആണ് അക്രമം ഉണ്ടാക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ പറഞ്ഞു. ബാലറ്റ് പേപ്പർ മോഷ്ടിച്ചുവെന്നും വീണ്ടും തെരെഞ്ഞെടുപ്പ നടത്തണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.അതിനിടെ, കെഎസ്‍യു പ്രവർത്തകരെ പൊലീസ് സെനറ്റ് ഹാളിൽ നിന്നും ബലം പ്രയോഗിച്ച് പുറത്തിറക്കി. പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടു പോയെങ്കിലും വാഹനം എസ്എഫ്ഐക്കാർ തടഞ്ഞു. നിലവിൽ സർവ്വകലാശാല ആസ്ഥാനത്ത് എസ്എഫ്‍ഐക്കാർ മാത്രമാണുള്ളത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments