play-sharp-fill
അവസാനിക്കാതെ എസ്.എഫ്.ഐയുടെ ഗുണ്ടായിസം: ഹാജരില്ലാത്ത എസ്എഫ്‌ഐക്കാരെ പരീക്ഷ എഴുതാൻ അനുവദിക്കാത്ത പ്രിൻസിപ്പളിനെ കോളജിൽ കാലുകുത്താൻ സമ്മതിക്കാതെ ഇടത് പ്രവർത്തകർ

അവസാനിക്കാതെ എസ്.എഫ്.ഐയുടെ ഗുണ്ടായിസം: ഹാജരില്ലാത്ത എസ്എഫ്‌ഐക്കാരെ പരീക്ഷ എഴുതാൻ അനുവദിക്കാത്ത പ്രിൻസിപ്പളിനെ കോളജിൽ കാലുകുത്താൻ സമ്മതിക്കാതെ ഇടത് പ്രവർത്തകർ

സ്വന്തം ലേഖകൻ

കണ്ണൂർ:ഹാജരില്ലാത്ത എസ്.എഫ്.ഐ നേതാക്കളെ പരീക്ഷ എഴുതാൻ വിലക്കിയതിന്റെ പേരിൽ പ്രിൻസിപ്പളിനെ കോളജിൽ കാലുകുത്താൻ സമ്മതിക്കാതെ ഇടത് പ്രവർത്തകർ. എസ്.എഫ്.ഐ, സി.പി.എം പ്രവർത്തകർ രണ്ടുമാസമായി ഭീഷണി കാരണം കോളജിൽ കയറാനാകാതെ പ്രിൻസിപ്പാൾ പുറത്ത്. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിൻസിപ്പാൾ ഗവർണർക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

കൂത്തുപറമ്പ് എം.ഇ.എസ് കോളജ് പ്രിൻസിപ്പാൾ എൻ യൂസഫിനാണ് എസ്.എഫ്.ഐ കോളതിൽ വിലക്കേർപ്പെടുത്തിയത്. പരീക്ഷ എഴുതാൻ ആവശ്യമായ ഹാജരില്ലാത്തതിനാൽ മൂന്നു നേതാക്കളെ പരീക്ഷ എഴുതാൻ അനുവദിക്കാത്തതാണ് വിലക്കിന് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ കമ്മിറ്റി അംഗം ഷൈൻ, വിശാൽ പ്രേം, മുഹമ്മദ് ഫെർണാണ്ടസ് എന്നീ എസ്.എഫ്.ഐ നേതാക്കളെയാണ് പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത്. സംഭവത്തിനുശേഷം കോളജിലെത്തിയ പ്രിൻസിപ്പാൾ എൻ യൂസഫിനെ കഴിഞ്ഞ ഡിസംബർ ഒൻപതിനായിരുന്നു എസ്.എഫ്.ഐ -സി.പി.എം പ്രവർത്തകർ ചേർന്ന് തടഞ്ഞത്.

Tags :