എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി; നടപടി ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന്

Spread the love

സ്വന്തം ലേഖകൻ

എറണാകുളം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. എറണാകുളം സിജെഎം കോടതി ഇന്നലെയാണ് ജാമ്യം റദ്ദാക്കിയത്.

എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണം എന്നായിരുന്നു വ്യവസ്ഥ.ഈ വ്യവസ്ഥ ലംഘിച്ചതിനാണ് കോടതി നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈകോടതിയെ സമീപിച്ചതായി ആർഷോ പറയുന്നു. ഡിസംബർ ആദ്യ ആഴ്ച മുതൽ മൂന്നാഴ്ച ഡെങ്കിപ്പനി ബാധിച്ച് കിടപ്പിലായിരുന്നു.

ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഓഫീസിൽ ഹാജരാകാൻ സാധിക്കാതിരുന്നത്. ഹൈകോടതിയിൽ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ആർഷോ വ്യക്തമാക്കി.