video

00:00

കലോത്സവത്തിനിടെ യുവതിയ്ക്ക് നേരെ എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസം

കലോത്സവത്തിനിടെ യുവതിയ്ക്ക് നേരെ എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസം

Spread the love

സ്വന്തം ലേഖകൻ

ഒല്ലൂർ: കാലിക്കറ്റ് സർവകലാശാലാ ഡി സോൺ കലോൽസവത്തിനിടെ യുവതിയേയും പോലീസുകാരേയും ആക്രമിച്ച കേസിൽ എസ്എഫ്ഐക്കാരാണെന്ന് സ്ഥിരീകരണം. കേസിലെ മൂന്ന് പ്രതികളെ പോലീസ് തിരിച്ചറഞ്ഞിട്ടുണ്ട്. ഇവരെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. കണ്ടാലറിയാവുന്ന 10 പേർക്കെതിരെയാണ് കേസ്.

കുട്ടനെല്ലൂർ ഗവ. കോളജിൽ കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം. സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ കലോൽസവത്തിനിടെ യുവതിയെ പ്രതികൾ കൈയ്യേറ്റം ചെയ്യുകയായിരുന്നു. യുവതിയെയും 2യുവാക്കളെയും ബാഡ്ജ് ധരിച്ചെത്തിയ സംഘം കയ്യേറ്റം ചെയ്യുകയായിരുന്നു. യുവതിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പോലീസുകാരെയും പ്രതികൾ ആക്രമിച്ചു. എസ്ഐ സിദ്ധിഖ്, സിവിൽ പൊലീസുകാരായ വിവേക്, ശ്രീജിത്ത് എന്നിവർക്കു പരുക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്എഫ്ഐ ജില്ലാ ഭാരവാഹിയടക്കമുള്ളവർക്കെതിരെ യുവതി മൊഴി നൽകിയിട്ടുണ്ട്. കൂടാതെ പോലീസിനെ ആക്രമിച്ചതിനും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതസമയം കലോത്സവ നടത്തിപ്പിനെ ബാധിക്കുമെന്ന് കണക്കു കൂട്ടലിലാണ് സംങവം നടന്നപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്യാതിരുന്നത് എന്നാണ് സൂചന.