കെ എസ് ആർ ടി സി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം : കോട്ടയം സ്വദേശി അറസ്റ്റിൽ

Spread the love

കടുത്തുരുത്തി: കെ എസ് ആർ ടി സി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. യാത്രയ്ക്കിടയിൽ ബസിനുള്ളിൽ വച്ച് പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അയ്‌മനം, പുലിക്കുട്ടിശ്ശേരി, പുത്തൻതോട് ഭാഗത്ത് ചേരിക്കൽ വീട്ടിൽ മോബിൻ സി ജോർജ് (38) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്തിരുന്ന ഇയാൾ മുട്ടുചിറ ഭാഗത്ത് വച്ച് ഇയാളുടെ സീറ്റിന് സമീപം സീറ്റില്‍ ഇരുന്ന പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

കടുത്തുരുത്തി സ്റ്റേഷൻ എസ്.ഐ ബഷീർ, എ.എസ്.ഐ മാരായ സിംഗ് സി.ആർ, ശ്രീലതാമ്മാൾ, സി.പി.ഓ രാജേഷ് കുമാർ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group