
കുട്ടികളില്ലാത്ത യുവതിയെ ചികിത്സിക്കമെന്ന് പറഞ്ഞ് ഭർത്താവ് കൂട്ടിക്കൊണ്ട് പോയത് പാസ്റ്ററുടെ അടുത്തേക്ക് ; മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും പാസ്റ്ററും അറസ്റ്റില്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കുട്ടികളുണ്ടാവാത്ത യുവതിയെ ചികിത്സിക്കാമെന്ന് പറഞ്ഞ് യുവതിയെ ഭർത്താവ് കൂട്ടിക്കൊണ്ട് പോയത് പാസ്റ്ററുടെ അടുത്തേക്ക്. ഒടുവിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും പാസ്റ്ററും അറസ്റ്റില്‍.
യുവതിയെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എറണാകുളത്തെത്തിച്ചാണ് ഇരുവരും യുവതിയെ പീഡിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളില്ലാത്ത യുവതിയെ ചികിത്സിക്കമെന്ന് പറഞ്ഞാണ് ഭര്‍ത്താവ് പാസ്റ്ററിന്റെ അടുത്തേക്ക് കൂട്ടികൊണ്ട് പോയത്. 40 ശതമാനത്തോളം മാനസിക വെല്ലുവിളി നേരിടുന്ന യുവതി പീഡന ശ്രമം എതിര്‍ത്തിട്ടും ഭര്‍ത്താവ് കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
പീഡന വിവരം അറിഞ്ഞ യുവതിയുടെ സഹോദരിയാണ് ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് കേസിൽ ഒന്നാം പ്രതിയായ ഭര്‍ത്താവിനെയും രണ്ടാം പ്രതി പാസ്റ്റര്‍ വില്യം ജോണിനെയും പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.