video
play-sharp-fill

ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം ; അമ്മയുടെ കാമുകന് 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും

ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം ; അമ്മയുടെ കാമുകന് 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും

Spread the love

 

സ്വന്തം ലേഖകൻ

ഇടുക്കി: വണ്ടിപ്പെരിയാറിൽ ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മയുടെ കാമുകന് 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും. 2014ൽ വണ്ടിപ്പെരിയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുട്ടിയുടെ അമ്മയുടെ കാമുനാണ് പ്രതി. വണ്ടിപ്പെരിയാർ സ്വദേശിയാണ് പ്രതിയായ മനോജ്.

തൊടുപുഴ പോക്‌സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. അതേസമയം പിഴത്തുക നൽകാത്ത പക്ഷം രണ്ട് വർഷം കൂടി അധികശിക്ഷ അനുഭവിക്കേണ്ടിവരും. പീഡനവിവരം പുറത്തുവന്നതിനെ തുടർന്ന് കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. കൗൺസിലിങ്ങിനിടെ പ്രതിയുടെ പീഡനങ്ങൾ കുട്ടി തുറന്ന് പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group