video
play-sharp-fill
കോട്ടയം ജില്ലാ രജിസ്ട്രാറുടെ യോഗത്തിൽ പങ്കെടുക്കുന്നതിനിടെ സബ് രജിസ്ട്രാർ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് കോട്ടയം പ്രിൻസിപ്പൽ സബ് രജിസ്ട്രാർ; മരണം പാലക്കാട് നിന്നും സ്ഥലം മാറിയെത്തി ഒരു മാസത്തിനിടെ

കോട്ടയം ജില്ലാ രജിസ്ട്രാറുടെ യോഗത്തിൽ പങ്കെടുക്കുന്നതിനിടെ സബ് രജിസ്ട്രാർ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് കോട്ടയം പ്രിൻസിപ്പൽ സബ് രജിസ്ട്രാർ; മരണം പാലക്കാട് നിന്നും സ്ഥലം മാറിയെത്തി ഒരു മാസത്തിനിടെ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ രജിസ്ട്രാറുടെ യോഗത്തിൽ പങ്കെടുക്കുന്നതിനിടെ പ്രിൻസിപ്പൽ സബ് രജിസ്ട്രാർ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം ജില്ലാ ജയിലിനു സമീപത്തെ റോഡരികിൽ പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ സബ് രജിസ്ട്രാർ പാലക്കാട് കണ്ണാടി കാവ്യ ഭവനിൽ ശിവദാസ് വിശ്വനാഥ് (53)ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെ ജില്ലാ രജിസ്ട്രാർ ഓഫിസിലായിരുന്നു സംഭവം. ഡെപ്യൂട്ടി രജിസ്ട്രാർ ഇൻസ്‌പെക്ടർ ജനറൽ പങ്കെടുക്കുന്ന യോഗം വ്യാഴാഴ്ച ജില്ലാ കളക്ടറേറ്റിലെ രജിസ്ട്രാർ ഓഫിസിൽ ഉച്ചയോടെ ആരംഭിച്ചിരുന്നു. യോഗം പാതിവഴിയിൽ എത്തിയപ്പോഴാണ് പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ശിവദാസ് വിശ്വനാഥ് കുഴഞ്ഞു വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം ഓഫിസിലുണ്ടായിരുന്നവർ ചേർന്ന് ഇദ്ദേഹത്തെ എടുത്ത് ജില്ലാ കളക്ടറേറ്റിനു സമീപത്തെ ലിഫ്റ്റ് വരെ എത്തിച്ചു. എന്നാൽ, ഈ സമയം കൊണ്ട് മരണം സംഭവിച്ചിരുന്നു. തുടർന്ന് ജനറൽ ആശുപത്രിയിൽ ഇദ്ദേഹത്തെ എത്തിച്ചു. ഇതോടെയാണ് ഡോക്ടർമാർ മരണവിവരം സ്ഥിരീകരിച്ചത്. തുടർന്ന് വിവരം ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ പാലക്കാട് നിന്ന് കോട്ടയത്തേയ്ക്കു തിരിച്ചിട്ടുണ്ട്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

പ്രിൻസിപ്പൽ സബ് രജിസ്ട്രാറായി സ്ഥാനക്കയറ്റം ലഭിച്ച ഇദ്ദേഹം പാലക്കാട് നിന്നും ഒരു മാസം മുൻപാണ് കോട്ടയത്ത് എത്തിയത്.