video
play-sharp-fill
മുക്കത്ത് ഓട്ടോ യാത്രയ്ക്കിടെ കവർച്ചയ്ക്കിരയാക്കിയ 65കാരിയെ ലൈംഗിക പീഡനത്തിനും ഇരയാക്കി ; സംഭവത്തിൽ പൊലീസ് അന്വേഷണം  ഊർജ്ജിതമാക്കി

മുക്കത്ത് ഓട്ടോ യാത്രയ്ക്കിടെ കവർച്ചയ്ക്കിരയാക്കിയ 65കാരിയെ ലൈംഗിക പീഡനത്തിനും ഇരയാക്കി ; സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

സ്വന്തം ലേഖകൻ

കോഴിക്കോട്: ഓട്ടോ യാത്രയ്ക്കിടെ 65കാരിയെ ആഭരണങ്ങൾ കവർന്നതിനൊപ്പം സ്ത്രീയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മുക്കം മുത്തേരിയിൽ ഓട്ടോ യാത്രയ്ക്കിടെ 65 കാരിയായ വയോധികയെ കവർച്ച ചെയ്തത്.

ഓമശ്ശേരിയിലെ ഒരു ഹോട്ടൽ ജീവനക്കാരിയാണ് ഇവർ. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തിയതോടെയാണ് പീഡനവിവരം പുറത്തു വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണത്തിനിടയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് ഇവർ പീഡനത്തിനിരയായതായി തെളിഞ്ഞത്. വയോധിക ജോലിസ്ഥലത്തേക്ക് പോകുന്നതിനായാണ് ഓട്ടോറിക്ഷയിൽ കയറിയത്.

ഓട്ടോറിക്ഷാ ഡ്രൈവർ ഇവരെ സമീപത്തെ ക്രഷറിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പൊലീസിൽ ഇവർ മൊഴി നൽകിയിരിക്കുന്നത്. ഓട്ടോറിക്ഷാ ഡ്രൈവ ഇവരുടെ കൈകാലുകൾ കെട്ടിയിട്ട് വസ്ത്രങ്ങൾ കത്രികകൊണ്ട് മുറിക്കുകയും ചെയ്തുവെന്ന് ഇവർ പൊലീസിന് മൊഴി നൽകി.

സംഭവം നടന്ന സമയത്ത് സമീപത്തെ മൊബൈൽ ടവറിന്റെ പരിധിയിലുള്ള നമ്ബറുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ഇതിന് പുറമെ ഈ മേഖലയിലുള്ള ഓട്ടോറിക്ഷകളുടെ വിവരങ്ങളും ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.