video
play-sharp-fill
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു ; പെൺകുട്ടി ഗൾഭിണിയായതോടെ മുങ്ങി : ഇതര സംസ്ഥാന തൊഴിലാളിക്ക് 35 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു ; പെൺകുട്ടി ഗൾഭിണിയായതോടെ മുങ്ങി : ഇതര സംസ്ഥാന തൊഴിലാളിക്ക് 35 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും

സ്വന്തം ലേഖകൻ

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് പിഴയും തടവും. കേസിൽ പ്രതിയായ ബംഗാൾ സ്വദേശിയ്ക്ക് 35 വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പശ്ചിമ ബംഗാൾ മാൾഡ സ്വദേശി നരേൻ ദേബ് നാഥിനെ (30) ആണ് പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കെട്ടിട നിർമാണ ജോലിക്കായി എത്തിയ പ്രതി ജോലി ചെയ്തുവന്ന വീടിനടുത്ത് താമസിച്ചിരുന്ന പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചിരുന്നു.

തുടർന്ന് പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ജൂണിലാണ് വീട്ടുകാർ പരാതി നൽകിയത്.

എന്നാൽ കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയത് അറിഞ്ഞതോടെ ഇയാൾ പശ്ചിമബംഗാളിലേക്ക് മുങ്ങുകയായിരുന്നു. തുടർന്ന് അന്നത്തെ പുളിക്കീവ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാൾഡയിലെത്തി നരേൻ ദേബ് നാഥിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.