video
play-sharp-fill
ഭിന്നശേഷിക്കാരിയായ യുവതിയ്ക്ക് നേരെ പീഡനം ; വർഷങ്ങളായി യുവതിയെ പീഡിപ്പിച്ച അഞ്ച് പേർ പൊലീസ് പിടിയിൽ

ഭിന്നശേഷിക്കാരിയായ യുവതിയ്ക്ക് നേരെ പീഡനം ; വർഷങ്ങളായി യുവതിയെ പീഡിപ്പിച്ച അഞ്ച് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കിളിമാനൂർ: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച അഞ്ച് യുവാക്കൾ അറസ്റ്റിലായി.കേസിൽ ഈന്തന്നൂർ ഇടവിളവീട്ടിൽ രാജേഷ് (25), പനപ്പാംകുന്ന് കോളനിയിൽ മനു(31), ഈന്തന്നൂർ ചരുവിള വീട്ടിൽ അനീഷ് (27), കിഴക്കുംകര വീട്ടിൽ നിഷാന്ത് (24), ചരുവിള വീട്ടിൽ അനീഷ് (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

യുവതിയും രക്ഷിതാക്കളും ഈന്തന്നൂർ ഇടവിള വീട്ടിൽ രാജേഷ് ഉപദ്രവിക്കുെന്നന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സ്‌പെഷൽ എജുക്കേറ്ററുടെ സാന്നിധ്യത്തിൽ യുവതിയിൽ നിന്ന് മൊഴിയെടുക്കുകയായിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ പരിശോധനയിൽ യുവതി നിരവധി തവണ പീഡനത്തിന് ഇരയായെന്ന് മനസ്സിലാക്കിയതിെന്റ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ വർഷങ്ങളായി യുവതിയെ പീഡിപ്പിച്ചുവരുകയായിരുെന്നന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചു.

സി.ഐ കെ.ബി. മനോജ് കുമാർ, എസ്.ഐ ബിജുകുമാർ, ജൂനിയർ എസ്.ഐ സരിത, ഷാജി, റാഫി, സി.പി.ഒമാരായ സോജു, സുജിത്, വിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.