പഠനയാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ പൊലീസ് പിടിയിൽ ; പരാതിയുമായി സകൂളിലെത്തിയപ്പോൾ ബന്ധുക്കളെ അധ്യാപക സംഘം ആക്രമിച്ചുവെന്നും ആരോപണം : സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത് പ്രിൻസിപ്പളടക്കം മൂന്ന് അധ്യാപകർക്കെതിരെ
സ്വന്തം ലേഖകൻ
കോഴിക്കോട് : പഠനയാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ പൊലീസ് പിടിയിൽ. ബാലുശ്ശേരി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഊട്ടിയിലേക്ക് നടത്തിയ പഠനയാത്രയ്ക്കിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച തിരുവനന്തപുരം ആറ്റിങ്ങൽ സൂദാ മൻസിലിൽ സിയാദിനെയാണ് (45)പൊലീസ് അറസ്റ്റ് ചെയ്തത്.
പോക്‌സോ നിയമപ്രകാരമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിദ്യാർത്ഥിനി പഠനയാത്ര
കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം പ്രിൻസിപ്പലിനോട് വിദ്യാർഥി പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടാവാതെ വരികെയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുകൊണ്ടെ പീഡനത്തിനു കൂട്ടു നിന്നെന്ന പരാതിയിൽ പ്രിൻസിപ്പലിനും മറ്റൊരു അധ്യാപകനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്ന് അന്വേഷിക്കാൻ വിദ്യാർഥിനിയുടെ ബന്ധു സ്‌കൂളിലെത്തിരുന്നു. ഈ സമയത്ത് പ്രതികളായ അധ്യാപകരുമായി വാക്കേറ്റം നടന്നിരുന്നതായി പൊലീസ് പറഞ്ഞു.
ഇപ്പോൾ ഒളിവിലുള്ള അധ്യാപകൻ വിദ്യാർഥിനിയുടെ ബന്ധു മർദിച്ചെന്നാരോപിച്ച് പരാതിയും നൽകിയിരുന്നു. അധ്യാപകന്റെ ഈ പരാതിയിൽ വിദ്യാർഥിനിയുടെ ബന്ധുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാതായതോടെ കഴിഞ്ഞ ദിവസം വിദ്യാർഥിനി പൊലീസിൽ നേരിട്ട് പരാതി നൽകുകയായിരുന്നു.
വിദ്യാർത്ഥിനി പരാതി നൽകിയതോടെ എസ്എച്ച്ഒ ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ എസ്‌ഐമാരായ പി.പ്രജീഷ്, എം.മധു എന്നിവർ തിരുവനന്തപുരത്തെ വീട്ടിൽ എത്തിയാണ് സിയാദിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു