video
play-sharp-fill

പിഴയടയ്ക്കാൻ എത്തിയ യുവതിയെ പിന്നാലെ എത്തി പീഡിപ്പിച്ചു: മൊബൈൽ ഫോണിൽ ശല്യം തുടർന്നു: പരാതി നൽകിയതോടെ എസ്.ഐ ഒളിവിലും   : ഒടുവിൽ പീഡനവീരൻ എസ്.ഐ മുളംന്തുരുത്തിയിൽ പിടിയിൽ

പിഴയടയ്ക്കാൻ എത്തിയ യുവതിയെ പിന്നാലെ എത്തി പീഡിപ്പിച്ചു: മൊബൈൽ ഫോണിൽ ശല്യം തുടർന്നു: പരാതി നൽകിയതോടെ എസ്.ഐ ഒളിവിലും : ഒടുവിൽ പീഡനവീരൻ എസ്.ഐ മുളംന്തുരുത്തിയിൽ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ച എസ്.ഐ പിടിയിൽ. മുളംതുരുത്തിയിലാണ് സംഭവം. ഒരുവർഷമായി വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ച എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന ബാബു മാത്യു(55)വാണ് അറസ്റ്റിലായത്.

മുളംതുരുത്തി സ്‌റ്റേഷനിൽ അഡിഷണൽ എസ്‌ഐ ആയിരിക്കെ ഒരു വർഷത്തിലേറെയായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് 37 കാരിയുടെ പരാതി. യുവതി കൊച്ചി ഡിസിപി ജി പൂങ്കുഴലിക്കു നൽകിയ പരാതിയെ തുടർന്ന് മുളംതുരുത്തി പൊലീസ് കേസെടുത്തിരുന്നു. ഒരു മാസം മുൻപാണ് കേസ് റജിസ്റ്റർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയ എസ്‌ഐ ബാബു മാത്യു മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ ബാബു മാത്യൂവിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.

ഇതോടെയാണ് ഇയാൾ സ്‌റ്റേഷനിലെത്തി കീഴടങ്ങിയ. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

യുവതി മജിസ്‌ട്രേറ്റിനു മുൻപാകെ 164 പ്രകാരം മൊഴിയും നൽകിയിരുന്നു. ഒരു വാഹന പരിശോധനയ്ക്കിടെ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവതി സ്‌റ്റേഷനിലെത്തി പണം അടയ്ക്കാം എന്ന് സമ്മതിക്കുകയായിരുന്നത്രെ. സ്‌റ്റേഷനിലെത്തിയപ്പോൾ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

സൗഹൃദത്തിന്റെ പേരിൽ വീട്ടിൽ സ്ഥിര സന്ദർശകനായി. ഒരു ദിവസം മുറിയിൽ വസ്ത്രം മാറുമ്പോൾ അനുവാദമില്ലാതെ കയറി വന്ന് സ്വകാര്യ ഭാഗത്ത് പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുെവന്നാണ് യുവതിയുടെ പരാതി. പിന്നീട് ഈ വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വർഷമായി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നു.