പതിനൊന്നുകാരനെ മാസങ്ങളോളം പീഡിപ്പിച്ച ഉസ്താദ് പിടിയിൽ ; പീഡനത്തിനിരയായത് മതപഠനത്തിനായി ഉസ്താദിന്റെ വീട്ടിലെത്തിയ കുട്ടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മതപഠനത്തിനിടയിൽ പതിനൊന്ന് വയസുകാരനായ വിദ്യാർത്ഥിയെ മാസങ്ങളോളം പീഡിപ്പിച്ച ഉസ്താദ് അറസ്റ്റിൽ.കുട്ടിയെ പീഡിപ്പിച്ച കൊയ്ത്തൂർക്കോണം കുന്നുകാട് ദാറുസ്സലാമിൽ അബ്ദുൽ ജബ്ബാർ(58) നെയാണ് പോത്തൻകോട് പൊലീസ് പിടികൂടിയത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അബ്ദുൽ ജബ്ബാറിന്റെ വീട്ടിൽ മതപഠനത്തിനായി എത്തിയതാണ് കുട്ടി. ഇതേതുടർന്നാണ് മാസങ്ങളോളം വിദ്യാർത്ഥി പീഡനത്തിന് ഇരയായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോത്തൻകോട് സി.ഐ ഗോപി. ഡി, എസ്.ഐ അജീഷ്, എ.എസ്.ഐ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ പോക്‌സോ ചുമത്തി റിമാൻഡ് ചെയ്തു.
Third Eye News Live
0
Tags :