Spread the love

തണ്ണിത്തോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ കടന്നുപിടിച്ച്‌ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

ഓമല്ലൂര്‍ മാത്തൂര്‍ അമ്പലത്തിന് സമീപം അമ്പിടി ഭവനം വീട്ടില്‍ നിന്നും തേക്കുതോട് താഴെ പൂച്ചക്കുളം കോട്ടക്കല്‍ വീട്ടില്‍ താമസിക്കുന്ന അനീഷ് (27)ആണ് പിടിയിലായത്.

20 ന് വൈകിട്ട് നാലരയോടെ താഴെപൂച്ചക്കുളത്തെ ഇയാളുടെ വീടിന്റെ ഹാളില്‍ വച്ചാണ് സംഭവം. കുട്ടി സ്‌കൂള്‍ ടീച്ചറോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ പോലീസിനെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതാ പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പോക്സോ നിയമപ്രകാരം എസ് ഐ ജയരാജ് പണിക്കര്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

പോലീസ് ഇന്‍സ്പെക്ടര്‍ വി കെ വിജയരാഘവന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും തുടര്‍നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. പ്രതിയെ കരിമാന്‍തോട്ടില്‍ നിന്നും പിടികൂടി കോടതിയില്‍ ഹാജരാക്കി.