വീടും സ്ഥലവും വാങ്ങാനെന്ന വ്യാജേനയെത്തി ; യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 44 കാരൻ അറസ്റ്റിൽ

വീടും സ്ഥലവും വാങ്ങാനെന്ന വ്യാജേനയെത്തി ; യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 44 കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വീടും സ്ഥലവും വാങ്ങാനെന്ന വ്യാജേനയെത്തി യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റിൽ. തിരുവല്ലം കിഴക്കേവിള പുത്തന്‍വീട്ടില്‍ എസ്. മനോജ് കുമാറിനെ (44) ആണ് വിളപ്പില്‍ശാല സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

കഴിഞ്ഞ ദിവസം കാവിന്‍പുറത്തെ വീട്ടിലെത്തിയ ഇയാള്‍ വീടും വസ്തുവും വിലയ്ക്ക് വാങ്ങാനെന്ന് ധരിപ്പിച്ച് യുവതിയോട് സംസാരിക്കുകയും വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കി യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ കടന്നുപിടിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്ടാക്കട ഡിവൈ.എസ്.പിയുടെ നിര്‍ദേശമനുസരിച്ച് പിടികൂടിയ പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി. സമാന രീതിയിലുള്ള കുറ്റകൃത്യം പ്രതി മറ്റെവിടെയെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.