play-sharp-fill
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപകന് ആറുവർഷം തടവും പിഴയും വിധിച്ച് കോടതി 

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപകന് ആറുവർഷം തടവും പിഴയും വിധിച്ച് കോടതി 

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനെ 6 വർഷം തടവിനും 30000 രൂപ പിഴയും വിധിച്ചു. നെയ്യാറ്റിൻകര അതിവേഗ കോടതിയാണ് ശിക്ഷിച്ചത്.

നെയ്യാറ്റിൻക്കര മണലൂർ കണിയാൻകുളം ആളുനിന്നവിളവീട്ടിൽ സന്തോഷ്‌ കുമാറിനെ (43)യാണ് ശിക്ഷിച്ചത്. 2019 ലാണ് സംഭവം. ട്യൂഷൻ ക്ലാസിൽ വച്ചു ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. നെയ്യാറ്റിൻകര പൊലീസാണ് കേസ് അന്വേഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്‌ പ്രോസീക്യൂട്ടർ വെള്ളറട കെ എസ് സന്തോഷ്‌ കുമാർ ഹാജരായി. നെയ്യാറ്റിൻകര അതിവേഗം കോടതി ജഡ്ജ് കെ വിദ്യാധരനാണ് ശിക്ഷ വിധിച്ചത്.