video
play-sharp-fill

സ്‌കൂൾ സമയം കഴിഞ്ഞിട്ടും ഹോസ്റ്റലിലെത്തിയില്ല: ഒൻപതാം ക്ലാസുകാരിയെ തിരക്കിയിറങ്ങിയ വാർഡന് ലഭിച്ചത് ഞെട്ടിക്കുന്ന പരാതി; തിരുവനന്തപുരത്ത് വീണ്ടും പെൺകുട്ടികൾ പീഡനത്തിന് ഇരയാകുന്നു

സ്‌കൂൾ സമയം കഴിഞ്ഞിട്ടും ഹോസ്റ്റലിലെത്തിയില്ല: ഒൻപതാം ക്ലാസുകാരിയെ തിരക്കിയിറങ്ങിയ വാർഡന് ലഭിച്ചത് ഞെട്ടിക്കുന്ന പരാതി; തിരുവനന്തപുരത്ത് വീണ്ടും പെൺകുട്ടികൾ പീഡനത്തിന് ഇരയാകുന്നു

Spread the love
ക്രൈം ഡെസ്‌ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസവും എന്ന പോലെയാണ് പെൺകുട്ടികൾ പീഡനത്തിന് ഇരയാകുന്നത്. സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് പോലും പെൺകുട്ടികൾക്ക് രക്ഷയില്ലെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ.
തലസ്ഥാനത്ത് ഒൻപതാം ക്ലാസുകാരിയെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്തു വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം കഠിനംകുളത്താണ് ഒൻപതാം ക്ലാസുകാരിയായ ദലിത് വിദ്യാർഥിനിയെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.
സ്‌കൂൾ സമയം കഴിഞ്ഞിട്ടും പെൺകുട്ടി മടങ്ങി വരാത്തതിനെ തുടർന്ന് ഹോസ്റ്റൽ വാർഡൻ കഠിനംകുളം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്റ്റേഷനടുത്ത് അലഞ്ഞ് തിരിഞ്ഞ പെൺകുട്ടിയെ കണ്ടെത്തിയത്.
കുട്ടി പീഡനവിവരം പൊലീസിനോട് പറയുകയായിരുന്നു.
സ്‌കൂൾ വിട്ട് പുറത്തിറങ്ങിയപ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ ബലമായി പിടിച്ചുകൊണ്ടുപോയെന്നാണ് പെൺകുട്ടി പറഞ്ഞത്.
പുതുക്കുറിച്ചിയിലെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മറ്റ് രണ്ട് പേർ കൂടി ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട്
പിറ്റേന്ന് പുലർച്ചെ പെൺകുട്ടിയെ കഴക്കൂട്ടത്ത് ഇറക്കി വിട്ടു.
സംഭവുമായി ബന്ധപ്പെട്ട് കഠിനംകുളം പുതുക്കുറിച്ചി സ്വദേശിയായ നിരഞ്ജനെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ തട്ടികൊണ്ട് പോയ ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പ്രതികൾക്കെതിരെ തട്ടികൊണ്ട് പോകൽ, പട്ടികജാതി പട്ടിക വകുപ്പ്, ബലാത്സംഘം, പോക്സോ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഠിനംകുളം മര്യനാട് സ്വദേശികളായ സോജൻ, അഭിലാഷ്, ടോമി നിരഞ്ചൻ എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികൾ കുറ്റം സമ്മതിച്ചതായി ആറ്റിങ്ങൽ ഡിവൈഎസ്പി കെഎ വിദ്യാധരൻ പറഞ്ഞു. സംഭവം നടന്ന് തൊട്ടടുത്ത ദിവസം പെൺകുട്ടിയെ തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ടെത്തി. പീഡനവിവരം പെൺകുട്ടിയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്.