ലൈംഗിക കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ പിസ്ത ; ഇങ്ങനെ കഴിച്ചുനോക്കൂ…; ചര്‍മ്മ സൗന്ദര്യത്തിന് പുറമെ ആരോഗ്യവും ഇരട്ടിയാക്കും

ലൈംഗിക കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ പിസ്ത ; ഇങ്ങനെ കഴിച്ചുനോക്കൂ…; ചര്‍മ്മ സൗന്ദര്യത്തിന് പുറമെ ആരോഗ്യവും ഇരട്ടിയാക്കും

സ്വന്തം ലേഖകൻ

അതീവ രുചികരമായ പിസ്ത യില്‍ ഏറെ ആരോഗ്യഗുണങ്ങളുണ്ടെന്നത് പലര്‍ക്കും അറിയില്ല. പ്രത്യേകിച്ചും ലൈംഗിക കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ പിസ്തയ്ക്ക് സാധിക്കുമെന്ന് കണ്ടെത്തലുകളുണ്ട്. ദിവസം ഒരുപിടി പിസ്ത കഴിക്കുന്നത് ലൈംഗിക ആരോഗ്യം ഇരട്ടിയാക്കും.

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ചര്‍മ്മ സൗന്ദര്യത്തിനുമെല്ലാം പിസ്ത ഗുണം ചെയ്യും. സിങ്ക്, വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അവയില്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ പിസ്ത നിറഞ്ഞിരിക്കുന്നു. അവയില്‍ ഏകദേശം 40 ശതമാനം പ്രോട്ടീനുണ്ട്. കൂടാതെ ആരോഗ്യമുള്ള മുടിയും ചര്‍മ്മവും നിലനിര്‍ത്തുന്നതിന് നിര്‍ണ്ണായകമായ വിറ്റാമിന്‍ ഇ യും പിസ്തയിലുണ്ട്.

പുരുഷന്മാരില്‍ പ്രത്യുല്‍പാദനക്ഷമതയും ലൈംഗികാരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കാന്‍ പിസ്തയ്ക്ക് സാധിക്കും. ദിവസവും ഒരു പിടി പിസ്ത കഴിക്കുന്നത് ലൈംഗിക ഉന്മേഷവും ലിബിഡോയും മെച്ചപ്പെടുത്തും. മാത്രമല്ല, ഈസ്ട്രജന്റെ അളവും ലൈംഗികാഭിലാഷവും വര്‍ദ്ധിപ്പിക്കുന്ന ഫൈറ്റോ ഈസ്ട്രജനും അവയില്‍ അടങ്ങിയിട്ടുണ്ട്.

പിസ്തയിലെ എല്‍-അര്‍ജിനൈന്‍ ഉള്‍പ്പെടെയുള്ള പ്രോട്ടീന്‍ ഉള്ളടക്കം നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുകയും ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പിസ്തയില്‍ ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

കാത്സ്യം, അയേണ്‍, സിങ്ക്, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് പിസ്ത. ഇത് കൂടാതെ വൈറ്റമിന്‍ എ, ബി 6, വൈറ്റമിന്‍ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ തുടങ്ങിയ ഘടകങ്ങളും പിസ്തയിലുണ്ട്.

പിസ്തയിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റി ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്തും. പ്രമേഹമുള്ളവര്‍ ദിവസവും രണ്ടോ മൂന്നോ പിസ്ത കഴിക്കാന്‍ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പിസ്ത നല്ലതാണ്.