അതിജീവിതയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു ; ലൈംഗികപീഡന പരാതിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടറുടെ പേരിലും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയുടെ പേരിലും കേസ്
സ്വന്തം ലേഖകൻ
മലപ്പുറം : ലൈംഗികപീഡന പരാതിയില്‍ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറുടെ പേരിലും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയുടെ പേരിലും മലപ്പുറം വനിതാ പോലീസ് കേസെടുത്തു.
സ്ത്രീ ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതി തുടരന്വേഷണത്തിന് വനിതാ സ്റ്റേഷനു കൈമാറുകയായിരുന്നു.എം.വി.ഐ. മുഹമ്മദ് ഷഫീഖ്, മലപ്പുറം മലബാർ ഡ്രൈവിങ് സ്കൂള്‍ ഉടമ ഉമ്മർ എന്നിവർക്കെതിരേയാണ് കേസ്. ഇരുവരും ഒളിവിലാണ്. 2016 ലാണ് കേസിനാസ്പദമായ സംഭവം പെരിന്തല്‍മണ്ണ പട്ടാമ്ബി റൂട്ടിലെ ഒരു പ്രമുഖ ഹോട്ടലില്‍ അതിജീവിതയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാവനൂർ നിവാസിയും അരീക്കോട് മലബാർ ഡ്രൈവിംഗ് സ്കൂള്‍ ഉടമയുമായ ഇല്ലിക്കല്‍ ഉമ്മർ ഇതിനു മുന്നേ ആര്‍.സി ബുക്കില്‍ തിരുത്തലുകള്‍ വരുത്തി ആര്‍.സി ഇഷ്യു ചെയ്ത കേസില്‍ പ്രതിയാണ് .2012 ല്‍ മലപ്പുറം ആര്‍.ടി ഓഫീസില്‍ വ്യാജ ആര്‍.സി ഉണ്ടാക്കാന്‍ അപേക്ഷ സമര്‍പ്പിച്ചതാണ് ഏജന്റായ ഉമ്മര്‍ ഇല്ലിക്കലിനെതിരെയുള്ള അന്നത്തെ കേസ്. അരീക്കോട് കാവനൂര്‍ സ്വദേശിയായ ഇയാളായിരുന്നു ആ കേസിലെ ഒന്നാം പ്രതി. പീഡന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതില്‍ പോലീസ് അലംഭാവം കാണിക്കുന്നതായി ആരോപണം ഉയരുന്നുണ്ട്