video
play-sharp-fill

ഓടുന്ന ബസിൽ സ്കൂൾ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ച് ചുംബിച്ചു ;  സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് കണ്ടക്ടറെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

ഓടുന്ന ബസിൽ സ്കൂൾ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ച് ചുംബിച്ചു ; സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് കണ്ടക്ടറെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

Spread the love

തൃശൂർ : സ്കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായ് പെരുമാറി ബസ് ജീവനക്കാരൻ. തൃശൂര്‍ – കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ജീവനക്കാരൻ വിദ്യാർത്ഥിനിയെ ബലംപ്രയോഗിച്ച്  ചുംബിക്കുകയായിരുന്നു.

സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പിടികൂടി ഇയാളെ പൊലീസില്‍ ഏല്‍പിച്ചു. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡില്‍ വച്ചാണ് സംഭവം.

റൂട്ടില്‍ സർവീസ് നടത്തുന്ന ശാസ്ത എന്ന ബസിലെ കണ്ടക്ടർ പെരുമ്ബിളിശ്ശേരി സ്വദേശി ചൂരനോലിക്കല്‍ വീട്ടില്‍ സാജൻ (37) എന്നയാളാണ് വിദ്യാർത്ഥിനിയെ ചുംബിച്ചതായി പറയുന്നത്. വിദ്യാർത്ഥിനിയെ ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നതായും ഇന്ന് രാവിലെ ബസ് സ്റ്റാൻഡില്‍ നിന്നും സ്കൂളിലേയ്ക്ക് പോകുന്ന വഴി ഇയാള്‍ ബലമായി കുട്ടിയെ ചുംബിച്ചതായും പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് സ്കൂളില്‍ എത്തിയ കുട്ടി കരച്ചിലായതോടെ വീട്ടില്‍ വിളിച്ച്‌ പറയുകയായിരുന്നു. വൈകിട്ട് അഞ്ചര മണിയോടെ കൊടുങ്ങല്ലൂരില്‍ നിന്നും വരുകയായിരുന്ന ബസില്‍ പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും കയറുകയും മറ്റ് യാത്രക്കാരെ ഇറക്കിയതിന് ശേഷം ബസ് പൊലിസ് സ്റ്റേഷനിലേയ്ക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു.

മാസങ്ങള്‍ക്ക് മുൻപ് ഇതേ പേരിലുള്ള ബസിലെ യാത്രികനായ വയോധികനെ പുത്തൻത്തോട് വച്ച്‌ ബസില്‍ നിന്ന് മർദ്ദിച്ച്‌ ഇറക്കി കൊലപെടുത്തിയിരുന്നു.