
വിമാനത്തിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; എയർ ഇന്ത്യ എക്സ്പ്രസിൽ ആണ് സംഭവം.
സ്വന്തം ലേഖകൻ
കൊച്ചി: വിമാനത്തിനുള്ളില്‍ യുവതിയോട് ലൈംഗിക അതിക്രമം. ആലപ്പുഴ മാവേലിക്കര നൂറനാട് അനില്‍ ഭവനില്‍ അഖില്‍ കുമാറിനെ(32) പൊലീസ് അറസ്റ്റ് ചെയ്തു.
മസ്‌കറ്റില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിൽ നെടുമ്പാശേരിയിലേക്ക് വന്ന കൊല്ലം സ്വദേശിനിയെ ഇയാള്‍ മദ്യ ലഹരിയില്‍ കയറിപ്പിടിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കമ്പനി അധികൃതര്‍ വിവരം നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. തുടര്‍ന്ന് പൊലീസ് എത്തിയാണ് അഖില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തത്.
മസ്‌കറ്റില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ പ്രതി അവധിക്ക് നാട്ടിലേക്ക് വന്നതായിരുന്നു. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :