
സ്വന്തം ലേഖകൻ
ബസ്സിൽ വച്ച് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് നാലുവർഷം കഠിനതടവും 20,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മീനച്ചിൽ തലനാട്, തീക്കോയി വാരിയപുരക്കൽ വീട്ടിൽ ( ഈരാറ്റുപേട്ട കടുവാമുഴി ഭാഗത്ത് വാടകയ്ക്ക് താമസം ) ബൈജു എബ്രഹാം (34) എന്നയാളെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി( പോക്സോ )ശിക്ഷ വിധിച്ചത്.
ജഡ്ജി റോഷൻ തോമസാണ് വിധി പ്രസ്താവിച്ചത്. ഇയാൾ 2023 ഒക്ടോബർ അഞ്ചാം തീയതി ബസ്സിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സ്റ്റേഷൻ എസ്.ഐ ബിനു വിഎല്ലിന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.