video
play-sharp-fill

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുപതുകാരൻ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; സംഭവത്തില്‍ പെൺകുട്ടി മൊഴി നല്‍കുന്നതിനിടെ 57കാരനും കുടുങ്ങി ; യുവാവും വയോധികനും അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുപതുകാരൻ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; സംഭവത്തില്‍ പെൺകുട്ടി മൊഴി നല്‍കുന്നതിനിടെ 57കാരനും കുടുങ്ങി ; യുവാവും വയോധികനും അറസ്റ്റിൽ

Spread the love

തിരുവല്ല: ഇന്‍സ്റ്റാഗ്രാം പ്രണയത്തിനൊടുവില്‍ പതിനേഴുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കാമുകനും മൊഴി നൽകവേ പഴയ പീഡനത്തില്‍ അമ്പത്തിയേഴുകാരനും അറസ്റ്റില്‍. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുപതുകാരനാണ് പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി സ്വന്തം വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചത്.

ഈ സംഭവത്തില്‍ മൊഴി നല്‍കുന്നതിനിടെ പെണ്‍കുട്ടി അഞ്ചു വർഷം മുമ്ബ് താൻ പീഡനത്തിനിരയായി എന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ആലപ്പുഴ ചേർത്തല മരുത്തോർവെട്ടം ഗീതാ കോളനിയില്‍ കൃഷ്ണജിത്ത്(20), ചുമത്ര കോട്ടാലി ആറ്റുചിറയില്‍ ചന്ദ്രാനന്ദൻ (57) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി ഒൻപതിന് രാത്രിയാണ് കൃഷ്ണജിത്ത് പെണ്‍കുട്ടിയെ ചേർത്തലയിലെ ഇയാളുടെ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ അച്ഛന്റെ ഫോണിലൂടെ ബന്ധപ്പെട്ട് വിളിച്ചിറക്കിയശേഷം ബസില്‍കയറ്റി ഇയാള്‍ തന്റെ വീട്ടിലെത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിശുക്ഷേമസമിതിയില്‍നിന്ന്‌ ലഭിച്ച വിവരപ്രകാരം, തിരുവല്ല പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. പ്രതിക്കായി നടത്തിയ തിരച്ചിലില്‍ തൃപ്പൂണിത്തുറയിലുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് അവിടെയെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പറയുന്നതിനിടെയാണ് ചന്ദ്രാനന്ദൻ പീഡിപ്പിച്ച വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. 2020-ലാണ് ചന്ദ്രാനന്ദൻ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഏഴാംക്ലാസില്‍ പഠിക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ശരീരത്തില്‍ കടന്നുപിടിക്കുകയായിരുന്നു.

ലൈംഗികമായി ഉപദ്രവിച്ചെന്നും ഭയന്നിട്ടാണ് അന്ന് ആരോടും പറയാഞ്ഞതെന്നും കൗണ്‍സിലിങ്ങിനിടെ കുട്ടി പറഞ്ഞു. കേസെടുത്ത തിരുവല്ല പോലീസ് ഉടനടി പ്രതിയെ പിടികൂടുകയും ചെയ്തു. ഇൻസ്പെക്ടർ എസ്.സന്തോഷിന്റെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്.