സിനിമയില്‍ മുഖം കാണിക്കാനായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകും..! മകളെ നിർബന്ധിച്ച് പറഞ്ഞയക്കുന്നത് പലപ്പോഴും അമ്മമാർ തന്നെ; സിനിമയില്‍ മുഖം കാണിക്കാനായാല്‍ പരാതിയില്ല..! താരമാകാനുള്ള ആഗ്രഹം നടന്നില്ലേൽ പീഡനമാകും; പീഡനങ്ങളിലെ യഥാര്‍ത്ഥ പ്രതി പുരുഷന്‍ മാത്രമോ..? മാസങ്ങളും വര്‍ഷങ്ങളും തുടര്‍ച്ചയായി പീഡിപ്പിച്ചിട്ടും നടന്നത് പീഡനമാണെന്ന് മനസിലാകുന്നത് വർഷങ്ങൾ കഴിഞ്ഞ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സിനിമാ മേഖലയിലെ ലൈംഗിക പീഡനത്തിൻ്റെ പുതിയ ഒരു പരാതി കൂടി ഉയര്‍ന്നിരിക്കുകയാണ്.

എന്നാൽ സൈബറിടത്ത് ഉയർന്ന വരുന്ന പ്രധാന ചോദ്യമാണ്
” സത്യത്തില്‍ പ്രതികളായ പുരുഷന്‍മാര്‍ മാത്രമാണോ തെറ്റുകാര്‍…?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലപ്പോഴും ഒരുമിച്ച് തീരുമാനമെടുത്ത് തുടങ്ങിയ ബന്ധങ്ങള്‍ ഇടയ്ക്ക് പിരിയുമ്പോള്‍ പരസ്പരമുണ്ടാകുന്ന ആരോപണമാണ് ഇതെന്നാണ് ഒരുവിഭാഗത്തിന്റെ ആക്ഷേപം. എല്ലാ മേഖലകളിലും എന്നതുപോലെ ലൈംഗിക അതിക്രമങ്ങളും പരാതികളും സിനിമാ മേഖലയിലും സജീവമാണ്. ഉയരുന്ന പരാതികളില്‍ ഭൂരിഭാഗത്തിലും വാസ്തവമുണ്ട്.

സ്ത്രീ-പുരുഷ സമത്വമെന്ന് പറച്ചിലൊക്കെ ഉണ്ടെങ്കിലും അതൊന്നും ഇവിടെ നടപ്പാകാറില്ല. അവസരങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുന്നതും പതിവാണ്. പക്ഷേ എല്ലാ പരാതികളും യാഥാര്‍ത്ഥ്യമാണെന്ന് പറയുന്നതിലും ശരികേട് ഉണ്ട്.

പലപ്പോഴും അവസരങ്ങള്‍ക്കായി എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞാണ് ചിലരെങ്കിലും സിനിമാ രംഗത്തേക്ക് വരുന്നത്. ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത് പലപ്പോഴും അമ്മമാരാണ്. പണവും പ്രശസ്തിയും മാത്രമാണ് ഇവരുടെ ലക്ഷ്യം. ഇത്തരത്തിലെത്തുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ഏറെയാണ്. കാസ്റ്റിങ് കൗച്ച് എന്നത് യാഥാര്‍ത്ഥ്യമാണെന്ന് മുതിര്‍ന്ന താരങ്ങളും സമ്മതിച്ച് തരുന്നുണ്ട്.

താരമാകാനായുള്ള ആഗ്രഹത്തോടെ കടന്നു വരുന്നവര്‍ക്ക് പലപ്പോഴും സിനിമകളുടെ അണിയറ പ്രവര്‍ത്തകരുമായി അടുത്ത ബന്ധം തുടങ്ങുന്നത് വലിയ ഇഷ്ടമാണ്. ഒരു സിനിമയിലെങ്കിലും ഒന്നു മുഖം കാണിക്കാന്‍ അവസരം കിട്ടിയാല്‍ എന്തിനും തയ്യാറാകുന്നവരുമുണ്ട്. ഇത്തരക്കാരാണ് ആദ്യ ഇര.

അടുത്ത ബന്ധം പിന്നീട് ചൂഷണത്തിലേക്ക് മാറും. ആദ്യമൊക്കെ താരമാകാനുള്ള ആവേശത്തില്‍ അതിനു വഴങ്ങും. പിന്നീട് പതുക്കെ ബന്ധം ദൃഢമാകും. എവിടെ വിളിച്ചാലും പോകാനും യാത്രയ്ക്ക് തയ്യാറാകാനും ഇവര്‍ക്ക് എതിർപ്പ് ഉണ്ടാകില്ല.

അവസരങ്ങള്‍ കിട്ടി തുടങ്ങുന്നതോടെ ബന്ധം കൂടുതല്‍ ദൃഢമാകും. ചിലര്‍ക്ക് കൂടുതല്‍ അവസരങ്ങൾ തേടിയെത്തും. എന്നാല്‍ അതിനിടെ ചിലര്‍ക്ക് അവസരങ്ങള്‍ കിട്ടാതെ വരുന്നതോടെ ആരോപണത്തിലേക്ക് കടക്കും. പിന്നെ സൗഹൃദവും ബന്ധവും പീഡനമായി മാറും.

ഇത് സിനിമയിലെ സൗഹൃദങ്ങളുടെ പതിവ് കാഴ്ചയാണ്. സ്ത്രീകള്‍ക്ക് പിന്നീടുള്ള ഏക മാര്‍ഗം പീഡന പരാതി തന്നെയാണ്. അതുകൊണ്ടുതന്നെയാണ് സിനിമയില്‍ നിന്നും ഏത് ലൈംഗിക പീഡനപരാതി ഉയര്‍ന്നാലും ആരും ആദ്യമൊന്ന് നെറ്റി ചുളിക്കുന്നത്. മാസങ്ങളും വര്‍ഷങ്ങളുമായി തുടര്‍ച്ചയായി പീഡിപ്പിച്ചിട്ടും അതു പീഡനമായിരുന്നെന്ന് മനസിലാകുന്നത് വർഷങ്ങൾ കഴിഞ്ഞാണെന്ന് മാത്രം.