പളനിയില്‍ പോകാന്‍ നേര്‍ച്ച കാശ് ചോദിച്ചെത്തി; വീട്ടിൽ ആരുമില്ലെന്നറിഞ്ഞ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചു; പ്രതിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ച ആളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്.

പളനിയില്‍ പോകാന്‍ നേര്‍ച്ച കാശ് ചോദിച്ചെത്തിയ യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടലില്‍ ഇരിക്കുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്.
പ്രതിയെക്കുറിച്ച്‌ അറിയുന്നവര്‍ ഉടന്‍ വഞ്ചിയൂര്‍ പൊലീസിനെ വിവരം അറിയിക്കണമെന്ന് വഞ്ചിയൂര്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു.

9497980031 എന്ന നമ്പറില്‍ ആണ് വിവരമറിയിക്കേണ്ടത്. ഇന്നലെ ഉച്ചയ്ക്ക് ആണ് പളനിയില്‍ പോകാന്‍ നേര്‍ച്ച കാശിനു എത്തിയ ആള്‍ വീട്ടില്‍ തനിച്ചുണ്ടായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ചത്.

അക്രമിയെ തള്ളിമാറ്റി പെണ്‍കുട്ടി അയല്‍വീട്ടിലെത്തി കാര്യം അറിയിക്കുകയിരുന്നു.
ഇതിനിടയില്‍ ഓടി രക്ഷപ്പെട്ട യുവാവിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

തലസ്ഥാനത്ത് പട്ടാപ്പകല്‍ നടന്ന ആക്രമണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഹോളി ഏഞ്ചല്‍സ് സ്കൂളിന് സമീപമാണ് സംഭവം. ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് അക്രമ ശ്രമം നടന്നത്.

സംഭവ സമയം കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നു. മോഡല്‍ പരീക്ഷയായതിനാല്‍ വീട്ടില്‍ കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്.