ആലപ്പുഴ ദേശീയ പാതയിൽ കാക്കാഴം മേൽപാലത്തിൽ അമിതവേഗതയിലെത്തിയ കാറും ലോറിയുമായി കൂട്ടിയിടിച്ച് അഞ്ച് മരണം; മരിച്ചത് തിരുവനന്തപുരം, കൊല്ലം സ്വദേശികൾ; കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു; ലോറി ഡ്രൈവറും സഹായിയും കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. കാറിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്.
പുലർച്ചെ ഒന്നരയോടെ ആണ് അപകടം. കാർ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതേസമയം ലോറിയില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കുകളൊന്നുമില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തില്‍ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. ലോറി ഡ്രൈവറേയും സഹായിയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ .
Third Eye News Live
0