
കുടുംബപ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് സൗഹൃദം; പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതിയുടെ പരാതിയിൽ ബിജെപി പഞ്ചായത്തംഗത്തിനെതിരെ കേസ്
സ്വന്തം ലേഖിക
ചാരുംമൂട്: ബിജെപി ഗ്രാമ പഞ്ചായത്ത് അംഗത്തിനെതിരെ പീഡന പരാതി.
പാലമേല്‍ ഗ്രാമ പഞ്ചായത്ത് അംഗം പുന്നക്കാകുളങ്ങര വീട്ടില്‍ അനില്‍കുമാറിനും (40), ചൂരത്തലക്കല്‍ അനിലിനും (48) എതിരെ നൂറനാട് സ്വദേശിനിയായ സ്ത്രീയുടെ പരാതിയില്‍ നൂറനാട് പൊലീസാണ് കേസെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 മുതല്‍ 2023 വരെ ഭീഷണിപെടുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ നഗ്ന ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്നും തന്നെയും മകനേയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണിയും കാരണമാണ് പരാതി നല്‍കാൻ താമസമുണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്.
ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് സൗഹൃദം കൂടി പീഡിപ്പിക്കുകായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പീഡിപ്പിച്ച ശേഷം പകര്‍ത്തിയ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായും പണം നല്‍കില്ലെന്ന് പറഞ്ഞ് മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. നൂറനാട് പൊലീസ് കേസെടുത്തു.