സ്വന്തം ലേഖിക
വൈക്കം: പ്രണയം നടിച്ച് യുവതിയെ വീട്ടിലും ലോഡ്ജിലുമെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരേ പോലീസ് കേസെടുത്തു.
എഴുമാംതുരുത്തു സ്വദേശി അനൂപി(26)നെതിരേ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈക്കം ഉദയനാപുരം വാഴമന സ്വദേശിനിയുമായി യുവാവ് 2017ലാണ് പ്രണയത്തിലായത്. സ്കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ അടുപ്പം സ്ഥാപിച്ച യുവാവ് 2018ലാണ് യുവതിയെ പലതവണ യുവതിയുടെ വീട്ടിലും ലോഡ്ജിലുമെത്തിച്ചു പീഡിപ്പിച്ചതെന്ന് യുവതി പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
യുവാവിന് കഴിഞ്ഞ നാലുമാസമായി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി. ജോലിത്തിരക്കിനിടയില്‍ യുവതിയെ കാണാന്‍ സമയം കിട്ടാതിരുന്ന യുവാവ്, യുവതി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് സംശയിച്ചു.
സംശയം സാധൂകരിക്കാന്‍ യുവാവ് യുവതിയുടെ ഫോണ്‍ വാങ്ങി പരിശോധിച്ചതോടെ മറ്റൊരു യുവാവിന്റെ സന്ദേശങ്ങള്‍ ഫോണില്‍ കണ്ടതിനെത്തുടര്‍ന്ന് യുവാവ് യുവതിക്കെതിരേ വധഭീഷണി മുഴക്കി. ഭീഷണിയില്‍ ഭയന്ന യുവതി പോലീസ് സഹായമഭ്യര്‍ഥിച്ചു പരാതിയുമായി എത്തിയതോടെയാണ് പീഡന വിവരം പുറത്തായത്.