ലോണ്‍ കാര്യം പറയാന്‍ വേണ്ടി കടയുടെ പുറകില്‍ കൊണ്ടുപോയി കടന്നുപിടിച്ചു; ‘എത്ര രൂപ വേണേലും തരാം പറയുന്നിടത്ത് വന്ന് എനിക്കാവശ്യമുള്ളത് തന്നാല്‍ മതിയെന്ന് പ്രതി; വീട്ടമ്മ പരാതിയില്‍ ഉറച്ചുനിന്നതോടെ സിപിഎമ്മും പൊലീസും ചേര്‍ന്ന് എഴുതി തള്ളിയ കേസില്‍ സിപിഎം നേതാവിന് എതിരെ സമന്‍സയച്ച്‌ കോടതി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: സിപിഎമ്മും പൊലീസും ചേര്‍ന്ന് ഒതുക്കിയ പീഡനക്കേസില്‍ കുമളിയിലെ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് സിപിഎം നേതാവിനെതിരെ സമന്‍സയച്ച്‌ കോടതി.

കുമളി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും, സിപിഎം പീരുമേട് ഏരിയ കമ്മറ്റി അംഗവുമായ കെഎം സിദ്ദീഖിനെതിരെയാണ് പീരുമേട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) സമന്‍സ് അയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 ലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഭരണ സ്വാധീനം ഉപയോഗിച്ച്‌ പൊലീസിനെക്കൊണ്ട് പ്രതി കേസ് ഒതുക്കി തീർത്തതോടെയാണ് വീട്ടമ്മ പരാതിയുമായി പീരുമേട് കോടതിയെ സമീപിച്ചത്.

പ്രതിയുടെ ചെരുപ്പ് കടയില്‍ തൻ്റെ ലോണ്‍ അപേക്ഷ സംബന്ധിച്ച വിവരം തിരക്കാന്‍ ചെന്ന സ്ത്രീയ്ക്കെതിരെ ലൈഗിംകാതിക്രമം നടത്തിയെന്ന പരാതിയിലാണ് സിദ്ദിഖിനെതിരെ കോടതി സമന്‍സ് അയച്ചത്.

അന്ന് കുമളിയിലെ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗവും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു അയാള്‍. ലോണിൻ്റെ വിശദാംശങ്ങള്‍ സംസാരിക്കാനെന്ന പേരില്‍ കടയുടെ പിന്‍ഭാഗത്തേയ്ക്ക് കൂട്ടികൊണ്ടുപോയതായും സംസാരത്തിനിടെ സിദ്ദിഖ് സ്ത്രീയുടെ ശരീരത്തില്‍ കടന്ന് പിടിച്ച്‌ അപമാനിക്കാന്‍ ശ്രമിച്ചു എന്നുമാണ് പരാതി.

കുതറി മാറാന്‍ ശ്രമിച്ച പരാതിക്കാരിയോട് ”എത്ര രൂപ വേണേലും തരാം ഞാന്‍ പറയുന്നിടത്ത് വന്ന് എനിക്കാവശ്യമുള്ളത് തന്നാല്‍ മതി” എന്ന് പറഞ്ഞെന്നും വീട്ടമ്മയുടെ മൊഴിയില്‍ പറയുന്നു.

ഭയന്ന് പോയ യുവതി ഉച്ചത്തില്‍ നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ‘ ഒച്ചവെക്കരുത് എന്ത് വേണേലും തരാം’ എന്ന് പറയുകയും അവിടുന്ന് ഇറങ്ങി ഓടിപ്പോവുകയും ചെയ്തെന്നും പരാതിക്കാരി പറയുന്നു.

പിന്നീട് പരാതിക്കാരി കുമളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിൻ്റെ അടിസ്ഥാനത്തില്‍ കുമളി പൊലീസ് ക്രൈം നമ്പര്‍ 77/2016 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനപ്പുറം അന്വേഷണമൊന്നും നടന്നില്ല.

കുമളി പൊലീസില്‍ നിന്നും നീതി കിട്ടില്ലെന്ന് ബോധ്യമായതോടെയാണ് വീട്ടമ്മ പരാതിയുമായി പീരുമേട് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് റഫറല്‍ ചാര്‍ജ്ജിന്മേല്‍ വാദിക്ക് നോട്ടീസ് അയച്ച കോടതി, വാദിയുടെ മൊഴി രേഖപ്പെടുത്തുകയും, വാദി ഹാജരാക്കിയ സാക്ഷി മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

പരാതിയില്‍ കഴമ്പുണ്ട് എന്ന് ബോധ്യമായ കോടതി പരാതി ഫയലില്‍ സ്വീകരിച്ചുകൊണ്ട് സിസി 483/2021 പ്രകാരം കേസെടുക്കുകയും, ഡിസംബര്‍ 18 ന് സിദ്ദിഖിനോട് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടുകൊണ്ട് സമന്‍സ് അയക്കുകയുമായിരുന്നു.

സിപിഎമ്മും പൊലീസും ചേര്‍ന്ന് ഒതുക്കിയ പീഡനക്കേസിന് കോടതിയുടെ ഇടപെടലോടെ ഇപ്പോൾ പുതുജീവൻ ലഭിച്ചിരിക്കുകയാണ്.