അയല്‍ക്കാരിയായ വീട്ടമ്മയെ കയറിപ്പിടിച്ചു; സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് എസ്ഐ അറസ്റ്റില്‍
തൊടുപുഴ: കരിങ്കുന്നത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍.
സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് എസ്ഐ ബജിത്ത് ലാലിനെയാണ് അറസ്റ്റ് ചെയ്തത്.
എസ് ഐ താമസിക്കുന്ന വീടിനടുത്ത് താമസിക്കുന്ന വീട്ടമ്മക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിക്രമം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടമ്മ കരിങ്കുന്നം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവസമയം പ്രതി മദ്യലഹരിയിലായിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് , സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ബജിത് ലാലിനെ അപ്പാര്‍ട്മെന്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
Third Eye News Live
0