
സ്വന്തം ലേഖിക
കൊല്ലം: ആറ് വയസ്സുകാരിയെ ഒന്നരവര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയ ബന്ധു അറസ്റ്റില്‍.
പൂയപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മനോജാണ് പൊലീസ് പിടിയിലായത്. പോക്‌സോ നിയമ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടില്‍ ആളില്ലാത്ത സമയം നോക്കിയാണ് ഇയാള്‍ ബാലികയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്.
നിരന്തരമായി ഒന്നര വര്‍ഷത്തോളമാണ് ഇയാളില്‍ നിന്നും ബാലികയ്ക്ക് പീഡനം നേരിടേണ്ടി വന്നതെന്നാണ് പ്രാഥമിക വിവരം.
എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് പോയി വീട്ടില്‍ തിരിച്ചെത്തിയ അമ്മയ്ക്ക് കുട്ടിയുടെ സ്വഭാവത്തില്‍ അസ്വഭാവികത അനുഭവപ്പെടുകയും പിന്നീട് അമ്മ കുട്ടിയോട് കാര്യങ്ങള്‍ തിരക്കുകയും ചെയ്തപ്പോഴാണ് പീഡന വിവരങ്ങള്‍ പുറത്ത് വന്നത്.
തുടർന്നാണ് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.