കൗമാരക്കാരിയെ പീഡിപ്പിച്ച എഴുപത്കാരനായ സന്ന്യാസി ആത്മഹത്യ ചെയ്തു; മൃതദേഹം കണ്ടെത്തിയത് ക്ഷേത്രജീവനക്കാരില്‍ ഒരാളുടെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍; ഭൂമിയിലെ തന്റെ ജോലി അവസാനിച്ചുവെന്നും വലിയ കാര്യങ്ങള്‍ക്ക് മടങ്ങിവരുമെന്നും ആത്മഹത്യാക്കുറിപ്പ്
സ്വന്തം ലേഖകന്‍
മുംബൈ: 19വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 70കാരനായ സന്യാസി ആത്മഹത്യ ചെയ്ത നിലയില്‍. മന്‍ഹര്‍ മുനി ദേശായിയാണ് ആത്മഹത്യ ചെയ്തത്. മുംബൈയിലെ ഘട്ട്‌കോപറിലെ ജൈന ക്ഷേത്രത്തിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ക്ഷേത്രജീവനക്കാരില്‍ ഒരാളുടെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഘട്ട്‌കോപറിലെ രാജവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് പാന്ത് നഗര്‍ പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പീഡന കേസില്‍ പ്രതിയായ സന്യാസിക്ക് ഈ മാസം ആദ്യംമജിസ്‌ട്രേറ്റ് കോടതി രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 2012ലെ കേസിലാണ് സന്യാസിക്ക് ശിക്ഷ വിധിച്ചത്. 19കാരിയെ ഉപദ്രവിച്ചുവെന്നാണ് കേസ്. കോവിഡ് പശ്ചാത്തലത്തില്‍ ഉത്തരവ് ലഭിക്കാന്‍ വൈകിയതിനാല്‍ സന്യാസിയുടെ അറസ്റ്റും വൈകിയിരുന്നു.
മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. തന്റെ ഭൂമിയിലെ ജോലി അവസാനിച്ചു, വലിയ കാര്യങ്ങള്‍ക്കായി മടങ്ങിവരാന്‍ ഗുരു തന്നോട് ആവശ്യപ്പെട്ടുവെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.