video
play-sharp-fill

17കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമം; 49കാരനായ ലോട്ടറി വില്‍പ്പനക്കാരനെ അറസ്റ്റ് ചെയ്തു

17കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമം; 49കാരനായ ലോട്ടറി വില്‍പ്പനക്കാരനെ അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകന്‍

ന്യൂമാഹി: മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് പതിനേഴ്കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 49കാരനായ ലോട്ടറി വില്‍പ്പനക്കാരനെ പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച പകലാണ് സംഭവം. ന്യൂമാഹി കുറിച്ചിയില്‍ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിന് സമീപം പാലിക്കണ്ടി ഹൗസില്‍ സുഭാഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റാരും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ചു എന്നാണ് പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്. പെണ്‍കുട്ടി കരഞ്ഞ് ബഹളം വച്ചതിനെ തുടര്‍ന്ന് അയല്‍പക്കത്തെ സ്ത്രീ എത്തിയാണ് കുട്ടിയെ രക്ഷിച്ചത്.