video
play-sharp-fill

ജയിലിലായ ഭര്‍ത്താവിന് ജാമ്യം ശരിയാക്കിത്തരാമെന്നു വിശ്വസിപ്പിച്ച് യുവതിയെ മക്കിമല വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; കൊലക്കേസ് പ്രതി പിടിയില്‍

ജയിലിലായ ഭര്‍ത്താവിന് ജാമ്യം ശരിയാക്കിത്തരാമെന്നു വിശ്വസിപ്പിച്ച് യുവതിയെ മക്കിമല വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; കൊലക്കേസ് പ്രതി പിടിയില്‍

Spread the love

സ്വന്തം ലേഖകന്‍

മാനന്തവാടി: തടവ്ശിക്ഷ അനുഭവിക്കുന്ന ആളുടെ ഭാര്യയെ കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കൊലക്കേസ് പ്രതി പിടിയില്‍. കണ്ണൂര്‍ ഇരിട്ടി വിളമന പാറക്കണ്ടിപറമ്പ് വീട്ടില്‍ അശോകനെ (45) ആണ് തലപ്പുഴ പൊലീസ് ഇന്‍സ്പെക്ടര്‍ പി കെ ജിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

ജയിലിലായ ഭര്‍ത്താവിനു ജാമ്യം ശരിയാക്കിത്തരാമെന്നു വിശ്വസിപ്പിച്ച് യുവതിയെ മക്കിമല വനത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 2019 മേയില്‍ തോല്‍പെട്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്നതിന് തിരുനെല്ലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായിരുന്നു ഇയാള്‍. 2020 നവംബര്‍ 20നാണു കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നരവര്‍ഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതി അടുത്തിടെയാണു ജാമ്യത്തില്‍ ഇറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിനുശേഷം കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലെ വിരാജ്പേട്ട മുറനാട് ബ്രോസി എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. തലപ്പുഴ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഷാജു, സിവില്‍ പൊലീസ് ഓഫിസര്‍ സരിത്ത്, ജില്ലാ സ്പെഷല്‍ ബ്രാഞ്ചിലെ എഎസ്ഐമാരായ സന്ദീപ്, അനില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.