play-sharp-fill
പരസ്‌പര സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 18ല്‍ നിന്നും 16ആയി കുറയ്‌ക്കണം; കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുമായി ഹൈക്കോടതി

പരസ്‌പര സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 18ല്‍ നിന്നും 16ആയി കുറയ്‌ക്കണം; കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുമായി ഹൈക്കോടതി

സ്വന്തം ലേഖിക

ഭോപ്പാല്‍: ഉഭയ സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള കുറഞ്ഞപ്രായം 18ല്‍ നിന്നും 16 വയസായി കുറയ്‌ക്കണമെന്ന് കേന്ദ്ര സര്‍‌ക്കാരിനോട് അഭ്യര്‍ത്ഥനയുമായി മദ്ധ്യപ്രദേശ് ഹൈക്കോടതി.

കൗമാരക്കാരായ ആണ്‍കുട്ടികളോട് ചെയ്യുന്ന അനീതിയ്‌ക്ക് പരിഹാരം കാണാനാണിതെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്‌റ്റിസ് ദീപക് കുമാര്‍ അഗര്‍വാള്‍ നിരീക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

14 വയസിനോടടുത്താണ് പ്രായപൂര്‍ത്തിയാകുന്നത്. സമൂഹമാദ്ധ്യമ ബോധവല്‍ക്കരണവും ഇന്റര്‍നെറ്റ് കണക്‌ടിവിറ്റിയും എളുപ്പമായ ഈ കാലത്ത് 18 വയസിന് താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്‌പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടാറുണ്ട്.

ഈ സാഹചര്യത്തിലാണ് ഉഭയ സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള കുറഞ്ഞപ്രായം 16 ആക്കണമെന്ന് കോടതി അഭ്യര്‍ത്ഥിച്ചത്.