
ക്രൈം ഡെസ്ക്
തിരുവനന്തപുരം: കാമുകൻ വാങ്ങി നൽകിയ മൊബൈൽ ഫോണിൽ , കാമുകൻ തന്നെ അയച്ചു നൽകിയ അശ്ലീല വീഡിയോ കാണുന്നതിനിടെ പ്ളസ് ടു വിദ്യാർത്ഥിയെ പിതാവ് പിടികൂടി. തുടർന്ന് കുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ച പിതാവ് ഞെട്ടി. ഒരു ഫോൾഡർ നിറയെ കാമുകൻ അയച്ചു നൽകിയ അശ്ലീല വീഡിയോ.
ഒടുവിൽ, പ്ലസ് ടു വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണ്‍ നല്‍കി പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയേയും സഹായിയായ യുവാവിനെയും ബാലരാമപുരം പോലീസ് അറസ്‌റ്റ് ചെയ്‌തു. മംഗലത്തുകോണം തേരിവിള വീട്ടില്‍ ശംഭു എന്നു വിളിക്കുന്ന അഭയ് (21), സഹായി രാമപുരം വാഴോട്ട് വിളാകം വീട്ടില്‍ ഉണ്ണി എന്നു വിളിക്കുന്ന രഞ്‌ജിത് (21) എന്നിവരെയാണ് ബാലരാമപുരം പോലീസ് അറസ്‌റ്റ് ചെയ്‌തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിലിരുന്ന് പ്രതി കൊടുത്ത മൊബൈലില്‍ പ്രതി തന്നെ അയച്ചുകൊടുത്ത അശ്ലീല വീഡിയോ കണ്ടു കൊണ്ടിരിക്കേ രക്ഷിതാവ് മൊബൈല്‍ പിടിച്ചു വാങ്ങി പരിശോധിക്കുകയായിരുന്നു. തുടർന്ന്, മൊബൈല്‍ അടക്കം സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് പ്രതികളെ കൈയ്യോടെ പിടികൂടിയത്.
ചോദ്യം ചെയ്യലില്‍ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും സമ്മതിച്ചു. പ്രതികളുടെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ മറ്റ് പല പെണ്‍കുട്ടികളുമായും ഇവര്‍ക്ക് ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. രണ്ടു പേരെയും അറസ്റ്റ് ചെയ്ത പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.