Spread the love

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു. പിഴല സ്വദേശിയായ വൈദികനെതിരെ തൃക്കാക്കര പൊലീസാണ് കേസെടുത്തത്.

video
play-sharp-fill

റായ്പൂര്‍ സെന്റ് മേരീസ് പള്ളിയിലെ വികാരി ഫാദര്‍ നെല്‍സണ്‍ കൊല്ലനശേരിക്കെതിരെയാണ് കേസ്.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നും ഒരു ലക്ഷത്തി നാല്പത്തിമൂവായിരം രൂപ തട്ടിച്ചെന്നുമാണ് പരാതി. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി എന്നും പരാതിയുണ്ട്. കാക്കനാട് സ്വദേശിനിയാണ് പരാതിക്കാരി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റായ്പൂരിലാണ് വികാരി ജോലി ചെയ്തിരുന്നത്. നിലവില്‍ വൈദികന്‍ ഒളിവിലാണ്.