video
play-sharp-fill

കളിക്കുന്നതിനിടെ ഏഴ് വയസുകാരി സെപ്ടിക് ടാങ്കിൽ വീണു; കുട്ടിയുടെ കുടുംബം വാടകക്ക് താമസിക്കുന്ന വീടിൻ്റെ പുരയിടത്തിലാണ് അപകടം; സെപ്ടിക് ടാങ്കിന്റെ പലക ഇളകി മാറിയതാണ് അപകടകാരണമെന്ന് വിവരം; അഗ്നി രക്ഷാ സേനയെത്തി കുട്ടിയെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു

Spread the love

തിരുവനന്തപുരം: മാറനല്ലൂർ അരുമാളൂരിൽ വീടിന് സമീപം കളിക്കുകയായിരുന്ന ഏഴ് വയസുള്ള പെൺകുട്ടി നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന സെപ്ടിക് ടാങ്കിൽ വീണു. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.

അയൽവാസി ഉടൻ കാട്ടാക്കട അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി കുഴിയിൽ നിന്നും കുട്ടിയെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

കുട്ടിയുടെ കുടുംബം വാടകക്ക് താമസിക്കുന്ന വീടിൻ്റെ പുരയിടത്തിൽ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം നടക്കുന്നുണ്ട്. ഇവിടെ നിർമ്മിക്കുന്ന സെപ്ടിക് ടാങ്കിന്റെ പലക ഇളകി മാറിയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group